Kerala NewsLatest NewsNews

എം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുടെ മുന്‍‌കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. എന്‍ഫോസ്‌മെന്റ് കേസിലാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ വേണ്ടെന്ന നിലപാടിലായിരുന്ന ശിവശങ്കര്‍ എന്‍ഫോസ്‌മെന്റ് അടിയന്തരമായി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

ചൊവ്വാഴ്ച അടിയന്തിരമായി ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. അടിയന്തരമായി വിളിപ്പിച്ചതിന് പിന്നില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നത് തള്ളിക്കളയാതെയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ്, സരിത് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി വീണ്ടും പരിഗണിക്കും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button