നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം; പ്രോസിക്യൂഷന്‍ ഹര്‍ജി അനുവദിച്ച് ഹൈക്കോടതി
NewsKerala

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് വീണ്ടും പരിശോധിക്കാം; പ്രോസിക്യൂഷന്‍ ഹര്‍ജി അനുവദിച്ച് ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്കായി അയയ്ക്കും. ശാസ്ത്രീയപരിശോധന വേണ്ടെന്ന വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നും ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോയെന്ന് ശാസ്ത്രീയമായി പരിശോധിക്കേണ്ടതുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടത്.

കോടതിയുടെ കൈവശമുുള്ള മെമ്മറി കാര്‍ഡ് ആയതിനാല്‍ പരിശോധിക്കേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണക്കോടതി ആവശ്യം തള്ളിയത്. കോടതിയില്‍നിന്ന് ചോര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമെന്നും മറ്റൊരു പൊലീസ് അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിധിയില്‍ വിചാരണക്കോടതി പറഞ്ഞിരുന്നു. ഇത് ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.

പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതുപോലെ മെമ്മറി കാര്‍ഡിന്റെ ശാസ്ത്രീയ പരിശോധന നടത്താമെന്ന് കോടതി പറഞ്ഞു. മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ മൂന്ന് ദിവസത്തെ സമയം മാത്രം മതിയെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഉത്തരവ് പുറത്തുവന്ന് രണ്ട് ദിവസത്തിനകം വിചാരണക്കോടതിയുടെ പക്കലുള്ള രേഖകള്‍ സംസ്ഥാന ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Related Articles

Post Your Comments

Back to top button