നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
NewsKerala

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയംനീട്ടി നല്‍കാനാകില്ലെന്ന് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍. സമയപരിധി നിശ്ചയിച്ചത് മറ്റൊരു ബെഞ്ചായതിനാല്‍ ഈ കോടതിക്ക് ഇടപെടാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതിജീവിതയുടെ ഭീതി അനാവശ്യമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജിയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. സമയം നീട്ടിനല്‍കുന്നതില്‍ തീരുമാനമെടുക്കേണ്ടത് ഈ ബെഞ്ചല്ലെന്നാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ വ്യക്തമാക്കിയത്.

അന്വേഷണം നടക്കുന്നില്ലെന്നും അവസാനിപ്പിച്ചതുപോലെയാണെന്നും അതിനാല്‍ കോടതി ഇടപെടല്‍ വേണമെന്നുമാണ് നടി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് വിശദമായ അന്വേഷണം വേണമെന്ന് നിര്‍ദേശിച്ച കേസാണിത് സര്‍ക്കാര്‍ പറഞ്ഞു. സര്‍ക്കാരിന് ഇക്കാര്യത്തില്‍ യാതൊരു മടുപ്പുമില്ല. ഇക്കാര്യത്തില്‍ മുന്നോട്ടുപോകുന്നുണ്ടെന്നും വാദിച്ചു.

ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും ആവശ്യമെങ്കില്‍ ആ ഘട്ടത്തില്‍ വിചാരക്കോടതിയില്‍നിന്ന് റിപ്പോര്‍ട്ട് വിളിച്ചുവരുത്താമെന്നും കോടതി അറിയിച്ചു. കേസിലെ എട്ടാം പ്രതിയായ ദിലീപിനെ കക്ഷി ചേര്‍ത്തല്ല ഹര്‍ജിയെന്നും ദിലീപിന്റെ ഭാഗംകൂടി കേള്‍ക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Related Articles

Post Your Comments

Back to top button