ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി,ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി, അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്
NewsKerala

ഹിമാചല്‍ വിധിയെഴുതുന്നു, വോട്ടെടുപ്പ് തുടങ്ങി,ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ബിജെപി, അധികാരത്തിലെത്തുമെന്ന് കോണ്‍ഗ്രസ്

ഷിംല: വാശിയേറിയ പ്രചാരണത്തിനൊടുവില്‍ ഹിമാചല്‍ പ്രദേശ് ഇന്ന് പോളിംഗ് ബൂത്തിലേക്ക്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. 7,884 പോളിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷത്തോളം വോട്ട‌ർമാരാണ് സംസ്ഥാനത്തുള്ളത്. കൊവിഡ് ചട്ടങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 75.57% പോളിങ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് ആകെ 5,592,828 വോട്ടര്‍മാരില്‍ 2,854,945 പേര്‍ പുരുഷന്മാരും 2,737,845 പേര്‍ സ്ത്രീകളുമാണ്.67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആ‌ർപിഎഫിനെയും സംസ്ഥാനത്ത് വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മോദി പ്രഭാവത്തിൽ തുടർ ഭരണം നേടാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ, എന്നാൽ ഭരണ വിരുദ്ധ വികാരം മുതലെടുത്ത് അധികാരത്തിൽ തിരിച്ചെത്താമെന്ന് കോൺഗ്രസ് കരുതുന്നു.

Related Articles

Post Your Comments

Back to top button