പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റുന്നു: ഇമ്രാന്‍ ഖാന്‍
NewsWorld

പാക്കിസ്ഥാനില്‍ ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റുന്നു: ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ അമുസ്ലീം പെണ്‍കുട്ടികളെ പ്രത്യേകിച്ചും ഹിന്ദു പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി മതം മാറ്റുകയാണെന്ന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കഴിഞ്ഞദിവസം ഒരു ന്യൂനപക്ഷ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുമ്പോഴാണ് ഇമ്രാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യമായാണ് പാക്കിസ്ഥാനിലെ ഒരു രാഷ്ട്രീയ നേതാവ് മതപരിവര്‍ത്തനത്തെക്കുറിച്ച് ഇത്തരത്തില്‍ പ്രതികരിക്കുന്നത്.

ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്നതിനെക്കുറിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ഭരണാധികാരികളുടെ മുന്നിലുണ്ടായിരുന്നെങ്കിലും ഇതുവരെ എല്ലാവരും നിശബ്ദത പാലിക്കുകയാണ് ചെയ്തിട്ടുള്ളത്. 2017ല്‍ നടന്ന സെന്‍സസ് അനുസരിച്ച് പാക്കിസ്ഥാനില്‍ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളുള്ളത്. മതസ്വാതന്ത്ര്യ ലംഘനങ്ങളുടെ പേരില്‍ പാക്കിസ്ഥാനെ പ്രത്യേക ആശങ്കയുള്ള രാജ്യമായി അമേരിക്ക പ്രഖ്യാപിച്ചു.

തുടര്‍ന്ന് നിര്‍ബന്ധിത മതപരിവര്‍ത്തന വിരുദ്ധ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പാര്‍ലമെന്ററി കമ്മിറ്റി അത് തടയുകയാണ് ചെയ്തത്. സിന്ധ് പ്രവിശ്യയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ശിക്ഷാര്‍ഹമായ കുറ്റമാക്കി നിയമം കൊണ്ടുവന്നെങ്കിലും ഗവര്‍ണര്‍ അതില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയാണുണ്ടായത്. എന്തായാലും ഇമ്രാന്‍ ഖാന്റെ പ്രസ്താവന പാക്കിസ്ഥാനില്‍ വന്‍ കോളിളക്കമാണുണ്ടാക്കിയിരിക്കുന്നത്.

Related Articles

Post Your Comments

Back to top button