ഭാര്യയുടെ പണത്തോടുള്ള ആർത്തിയും, ആഡംബര ജീവിതവും, ഭർത്താവിനെ ബൈക്ക് മോഷ്ടാവാക്കി.

സൂറത്ത് / ഭാര്യയുടെ പണത്തോടുള്ള ആർത്തിയും, ആഡംബര ജീവിതവും സഫലീകരിക്കാൻ ഡയമണ്ട് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ബൈക്ക് മോഷണം നടത്തി ഒടുവിൽ പോലീസ് പിടിയിലായി. ഭാര്യയുടെ ആഗ്രഹം നിറവേറ്റികൊടുക്കാൻ ഡയമണ്ട് തൊഴിലാളിയായിരുന്ന ഭര്‍ത്താവ് ബൈക്ക് മോഷണത്തിലേക്ക് ഇറങ്ങി തിരിച്ച ഉത്രന്‍ സ്വദേശിയായ ഭല്‍വന്ദ് ചൗഹാനെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്. ഭാര്യയുടെ മൂത്ത സഹോദരി ആഡംബര ജീവിതം നയിച്ചിരുന്നതില്‍ ചൗഹാന്റെ ഭാര്യക്ക് ഇപ്പോഴും അസൂയ മാത്രമായിരുന്നു. ഡയമണ്ട് തൊഴിലാളിയായിരുന്ന ചൗഹാന്‍ മാസം 15,000 മുതല്‍ 20,000 രൂപ വരെ സമ്പാദിച്ചിരുന്നു. ഇതൊന്നും ഭാര്യക്ക് പോരാ. കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ലോക്ക്ഡൗണ്‍ കൂടി വന്നതോടെ ചൗഹാന് ഉള്ള ജോലി കൂടി നഷ്ടപ്പെട്ടു. ഒടുവിൽ ഭാര്യയെ സന്തോഷിപ്പിക്കാൻ അയാൾ ബൈക്ക് മോഷണം തുടങ്ങി.
കപോദര, വരച്ച, അമ്രോളി, കതര്‍ഗാം എന്നിവിടങ്ങളില്‍ നിന്ന് 30 ഓളം ഇരുചക്ര വാഹനങ്ങള്‍ ആണ് ചൗഹാന്‍ മോഷ്ടിച്ചത്. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്തിരുന്നതിനാല്‍ ജീവനക്കാരുടെ ജോലി സമയം ചൗഹാന് കൃത്യമായി അറിയുമായിരുന്നു. ഇതാണ് മോഷണത്തിനായി ഉപയോഗപ്പെടുത്തിയത്. അറസ്റ്റു ചെയ്തതിന് ശേഷം ചൗഹാനില്‍ നിന്ന് മോഷ്ടിച്ച വാഹനങ്ങളെല്ലാം പൊലീസ് കണ്ടെടുക്കുകയും ചെയ്തു.
ഷോപ്പിംഗ് കോപ്ലക്സുകളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്നാണ് ചൗഹാൻ മുഖ്യമായും വാഹനങ്ങള്‍ മോഷ്ടിച്ചു വന്നിരുന്നത്.