CovidEditor's ChoiceKerala NewsLatest NewsLocal NewsNews
ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചു, ബാങ്കുകൾ ഇനി സാധാരണ പോലെ.

കൊച്ചി / കേരളത്തിൽ എല്ലാമാസവും രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളിൽ ഇനി മുതൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവധി പിൻവലിച്ചു. കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായ സാഹചര്യത്തിലാണ് ശനിയാഴ്ചകളിൽ ഏർപ്പെടുത്തിയിരുന്ന അവ ധി പിൻവലിച്ചതെന്ന് ബാങ്കേഴ്‌സ് സമിതി അറിയിച്ചു. കൊവിഡ് പടർന്നു പിടിച്ച സാഹചര്യത്തിലാണ് എല്ലാ ശനിയാ ഴ്ചകളിലും ബാങ്കുകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന പോലെ രണ്ടും നാലും ശനിയാഴ്ചകളിൽ മാത്ര മായിരിക്കും ഇനി ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുക.