
പ്രശസ്ത ഹോളിവുഡ് നടന്‍ ലാന്‍സ് സോളമന്‍ റെഡിക് അന്തരിച്ചു. 60 വയസായിരുന്നു. ജോണ്‍ വിക്ക്, ടെലിവിഷന്‍ ഷോ ദ് വയര്‍ എന്നിവയിലൂടെ ശ്രദ്ധേയനായ നടനാണ്. ലോസ് ആഞ്ചലസിലെ വീട്ടില്‍ മരിച്ച നിലയില്‍ താരത്തെ കണ്ടെത്തുകയായിരുന്നു.
2002ല്‍ റിലീസ് ചെയ്ത ദ് വയര്‍ എന്ന പ്രശസ്ത സീരിസില്‍ കെഡ്രിക് ഡാനിയല്‍സ് പൊലീസ് ഉദ്യോഗസ്ഥനായുള്ള ലാന്‍സിന്റെ പ്രകടനം വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജോണ്‍ വിക്ക് സിനിമകളിലെ കാരോണ്‍ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. ജോണ്‍ വിക്കിന്റെ നാലാം ഭാഗം റിലീസിനൊരുങ്ങുമ്പോഴാണ് റെഡിക്കിന്റെ അപ്രതീക്ഷിത വിയോഗം.
Post Your Comments