കോവിഡ് വരാതിരിക്കാൻ വെറും ഒരു രൂപ മാത്രം ചിലവുള്ള ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ വിതരണം ചെയ്ത് അതിന്റെ ഫലം എന്തെന്ന് പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്, കോവിഡിനെ പ്രതിരോധിക്കാൻ ഹോമിയോ മരുന്ന് ഫലപ്രദമെന്ന് പന്തളവും എടപ്പാളുംനമ്മെ ഓർമ്മപ്പെടുത്തുമ്പോൾ..

കോവിഡ് 19 പശ്ചാത്തലത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പ്രതിരോധ മാർഗമായി സ്വീകരിക്കുകയും ചെയ്ത ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ പൊതുജനം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യൻ ഹോമിയോപതിക് മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെടുന്നത്. സർക്കാർ ആശുപത്രികൾ, ഡിസ്പെൻസറികൾ, സ്വകാര്യ ക്ലിനിക്കുകൾ എന്നിവിടങ്ങളിൽ ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ ലഭിക്കുന്നുണ്ട്. ഇത് കോവിഡ് 19 എന്ന രോഗത്തിന് ഉള്ള മരുന്നല്ല. ഏതൊരു മനുഷ്യനിലും ഉള്ള രോഗപ്രതിരോധശേഷി വർധിപ്പിക്കാനുള്ള ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മാത്രമാണിത്.
ലോകാരോഗ്യ സംഘടന നിഷ്കർഷിച്ച സാമൂഹിക അകലം, വ്യക്തി ശുചിത്വം എന്നിവയോടൊപ്പം ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നുകൾ കഴിക്കുന്നത് വ്യക്തിഗത പ്രതിരോധശേഷി വർധിക്കാൻ ഉതകുമെന്ന് ഹോമിയോ ഡോക്ടർമാർ ഒന്നടങ്കം അവകാശപ്പെടുന്നു. ഇമ്യൂൺ ബൂസ്റ്റർ മരുന്ന് മാസത്തിലൊരിക്കൽ വീണ്ടും അതേഅളവിൽ കഴിക്കേണ്ടതാണ്. മറ്റു അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ഇത് കഴിക്കണമെന്നാണ് നിർദേശിക്കപ്പെടുന്നത്.
കേരളം കോവിഡ് വ്യാപനത്തിന്റെ ആപൽക്കരമായ അവസ്ഥ നേരിടുമ്പോൾ അതിനെ മറികടക്കാൻ ഒരു പരിധി വരെയെങ്കിലും ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നിന് കഴിയമോ എന്നത് പ്രസക്തമായ ചോദ്യമാണ് എവിടെയും ഇന്ന് ചർച്ചചെയ്യപ്പെടുന്നത് ഈ ബൂസ്റ്ററിനെ പറ്റിയതായി. സർക്കർ ഈ ചോദ്യം ഗൗരവമായി എടുക്കുന്നില്ല. ഐ.എം.എ കേരളത്തിലെ ചികിത്സാരംഗത്തെ ബ്രാഹ്മണരാണ്. മറ്റെല്ലാ ശാസ്ത്രശാഖകളും സമൂഹത്തിൽ വൻവിപത്ത് സൃഷ്ടിക്കും എന്നാണ് അവരുടെ അഭിപ്രായം അവർ പറഞ്ഞു പഠിപ്പിക്കുന്നത്. ഹോമിയോപ്പതിയിൽ ഇമ്യൂൺ ബൂസ്റ്റർ മരുന്നുണ്ട്. അതിനെക്കുറിച്ച് പറയേണ്ടത് ഹോമിയോപ്പതിയിലെ ഡോക്ടർമാരാണ്. അവർ മരുന്ന് നൽകിയ രോഗികൾക്ക് കോവിഡ് വരുന്നില്ലെങ്കിൽ പ്രതിരോധ ശക്തിയുണ്ട് എന്നാണ് അർഥം.കേരളത്തിൽ കോവിഡ് വ്യാപനം ഉണ്ടാകുന്നതിനാൽ സമൂഹവും സർക്കാറും ആരോഗ്യവകുപ്പും ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നിന്റെ സാധ്യത കൂടി ആലോചിക്കേണ്ടതുണ്ട്. സർക്കാർ നേരിട്ട് മരുന്ന് നൽകാൻ തുടങ്ങിയാൽ ഒരാളിന് ഒരു രൂപയിൽ താഴെ മാത്രം ചെലവ് വരുന്നതാണിത്.

തിരക്കഥാകൃത്തും ഹോമിയോ ഡോക്ടറുമായ ഇക്ബാൽ കുറ്റിപ്പുറം യു.എ.ഇയിൽ നടത്തിയ ഹോമിയോ ചികിത്സയെക്കുറിച്ച് ഫേസ്ബുക്കിൽ രേഖപ്പെടുത്തിയത് അത് വായിച്ചവരെ മുഴുവൻ ചിന്തിപ്പിക്കുന്നതാണ്.
‘‘ഇന്ത്യയിൽ ഒഴിച്ച് ലോകം മുഴുവനുള്ള ഹോമിയോ ഡോക്ടർമാർ അലോപ്പതിയിൽ ഉന്നത ബിരുദമുള്ളവരാണ്. കോവിഡ് കേസുകൾ ധാരാളമുള്ള നഗരമാണ് ദുബൈ. ആശുപത്രികൾക്ക് താങ്ങാവുന്നതിലപ്പുറം കേസുകൾ ഉണ്ടായപ്പോൾ പലരും ഞങ്ങളെയും വിളിച്ചു. ജൂൺ 28 വരെ 67 കോവിഡ് കേസുകൾ ചികിത്സിക്കാൻ സാധിച്ചു. നാല് മുതൽ 12 ദിവസത്തിനുള്ളിൽ എല്ലാ കേസുകളും നെഗറ്റീവായി. അതിൽ ന്യൂമോണിയ, ആസ്ത്മ, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ അസുഖമുള്ളവരും ഉണ്ടായിരുന്നു. മൂന്ന് മുതൽ 79 വയസ്സ് വരെയുള്ളവരെയാണ് ചികിത്സിച്ചത്. എല്ലാ കേസുകളുടെയും ആധികാരികമായ റിപ്പോർട്ടുകൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
യു.എ.ഇയിൽ കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്ത പല സംഘടനകളും അവരുടെ പ്രവർത്തകർക്ക് ഈ മരുന്ന് കൊടുത്തിട്ടുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹിയായ യൂസഫ് സഗീർ മരുന്നിെൻറയും അദ്ദേഹം വഴി ചികിത്സിച്ച് ഭേദമാക്കിയ ഏഴ് രോഗികളുടെയും സാക്ഷ്യംവഴിയാണ് ഈ വിവരം പുറത്തുവന്നത്. ഡോ. ആസാദ് മൂപ്പൻ വളൻറിയർമാരുടെ യോഗത്തിൽ എല്ലാവരോടും ഇത് കഴിക്കാൻ ആഹ്വാനം ചെയ്തത് നല്ലത് സ്വീകരിക്കാനും തുറന്നുപറയാനുമുള്ള മനസ്സിനെയാണ് സൂചിപ്പിക്കുന്നത്. ചിന്തിക്കുന്നവർക്ക് വേണമെങ്കിൽ അംഗീകരിക്കാം. അല്ലെങ്കിൽ വെറുതെ വിടാം. അറിയാത്ത കാര്യങ്ങളെ പുച്ഛിച്ച് സ്വയം ചെറുതാവുമ്പോൾ അനുഭവസാക്ഷ്യങ്ങൾ നിങ്ങൾക്കെതിരെയും വിരൽ ചൂണ്ടുക’’ -ഡോക്ടർ ഇഖ്ബാൽ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നു.
കേരളത്തിൽ ഹോമിയോ ഇമ്യൂൺ ബൂസ്റ്റർ മരുന്നിനെതിരെ ഐ.എം.എ വൈസ് പ്രസിഡൻറ് ഡോ. എൻ. സുൽഫിയുടെ ആരോപണങ്ങൾക്ക് സംവിധായകൻ ഡോ. ബിജു നൽകുന്ന മറുപടി ഇങ്ങനെയാണ്.
‘‘ഹോമിയോപ്പതി മരുന്ന് പുതുതായി കണ്ടുപിടിച്ച ഒന്നല്ല. എത്രയോ വർഷങ്ങളായി ഇന്ത്യൻ ഹോമിയോപ്പതിക് ഫാർമക്കോപ്പിയ പ്രകാരം സർക്കാർ അംഗീകാര പ്രകാരം നിർമിച്ച് വിപണിയിൽ ഉപയോഗിക്കപ്പെടുന്ന മരുന്നാണത്. സെൻട്രൽ കൗൺസിൽ ഓഫ് റിസർച്ച് ഇൻ ഹോമിയോപ്പതിയുടെ നിർദേശപ്രകാരം കേന്ദ്ര ആയുഷ് മന്ത്രാലയവും തുടർന്ന് കേരള സർക്കാറും അനുമതി നൽകിയത് അനുസരിച്ചാണ് ഈ മരുന്ന് നൽകുന്നത്. ഇതിനുമേലെ ഇനി ഐ.എം.എയുടെ പെയിൻറ് ബൾബ് സർട്ടിഫിക്കറ്റ് പോലെയുള്ള അനുമതി വാങ്ങണം എന്നാണെങ്കിൽ അതിെൻറ ആവശ്യം തൽക്കാലം ഇല്ല. പിന്നെ പഠനങ്ങളെ സംബന്ധിച്ചാണെങ്കിൽ ഇമ്യൂണിറ്റി ബൂസ്റ്റർ എഫിക്കസിയെ കുറിച്ച് 1159 ആളുകളിൽ കേരളത്തിൽ നടത്തിയ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പഠനങ്ങൾ കോവിഡുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ പലഭാഗങ്ങളിലും നടന്നിട്ടുണ്ട്.
ഹോമിയോപ്പതി ഇമ്യൂണിറ്റി മരുന്ന് കഴിച്ച എല്ലാ ആളുകൾക്കും രോഗം ബാധിക്കില്ല എന്ന് ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല. രോഗ പ്രതിരോധശേഷി വർധിക്കുമ്പോൾ രോഗം പിടിപെടാനുള്ള സാധ്യത കുറയും എന്നാണ് പറഞ്ഞിട്ടുള്ളത്. ഒരു മരുന്നും 100 ശതമാനം ഫലപ്രദമല്ല എന്നത് എല്ലാവർക്കും അറിയാം. തീർച്ചയായും ഇമ്യുണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചവരിലും ചിലർക്ക് രോഗം വരാൻ ഇടയുണ്ട്.
ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് കഴിച്ചതിൽ എത്ര ശതമാനം പേർക്ക് രോഗം ബാധിച്ചുവെന്നത് കണക്കിെൻറ അടിസ്ഥാനത്തിൽ മനസ്സിലാക്കി, അത് ഫലപ്രദമല്ല എന്ന് തെളിയിക്കുകയാണെങ്കിൽ നമുക്ക് ഈ മരുന്ന് വിതരണം നിർത്തിവെക്കാമല്ലോ. ഇത്തരം ഒരു മഹാമാരി പടരുന്ന ഘട്ടത്തിൽ അലോപ്പതി ഉൾപ്പെടെ ഒരു വൈദ്യശാസ്ത്രത്തിനും കൃത്യമായ പ്രതിവിധി നൽകാനില്ലാതെ നെട്ടോട്ടം ഓടുമ്പോൾ എല്ലാ വൈദ്യശാസ്ത്രങ്ങൾക്കും സാധ്യമായ രീതിയിൽ ഇതിനെതിരെ പോരാടുക എന്നതാണ് കരണീയം. ചൈനയിൽ അലോപ്പതിക്കൊപ്പം അവരുടെ തദ്ദേശീയ വൈദ്യശാസ്ത്രമായ ചൈനീസ് മെഡിസിനും ഒന്നിച്ചാണ് ഈ രോഗത്തെ നേരിട്ടത്. ക്യൂബയിൽ അലോപ്പതിക്കൊപ്പം ഹോമിയോപ്പതി കൂടി ചേർന്നാണ് രോഗത്തെ നിർമാർജ്ജനം ചെയ്തത്. അതൊക്കെ മറച്ചുവെച്ച് കൊണ്ട് നിങ്ങളുടെ ഈ ആയുഷ് വിരോധം പ്രകടിപ്പിക്കാനുള്ള സമയമല്ലിത്’’ ഡോ. ബിജു പറഞ്ഞിരിക്കുന്നു.
പന്തളവും എടപ്പാളും ഓർമ്മപ്പെടുത്തുന്നത്.
പന്തളം നഗരസഭയും എടപ്പാൾ ഗ്രാമപഞ്ചായത്തും ഹോമിയോ മരുന്ന് നൽകിയതിന്റെ ഫലം എന്തായിരുന്നുവെന്ന് അവരുടെ പ്രസ്താവനയിൽ അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. രണ്ട് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ പന്തളം നഗരസഭയുടെ 31, 32 വാർഡുകൾ കണ്ടെയൻമണ്ട് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഹോമിയോപ്പതി ജില്ല ഓഫിസറുമായി ബന്ധപ്പെട്ട് രണ്ട് വാർഡുകളിലും 2000 പേർക്ക് ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം ചെയ്തു. കോവിഡ് രോഗിയുമായി നേരിട്ട് ബന്ധം പുലർത്തിയ 107 പേരോട് ആരോഗ്യവകുപ്പ് ക്വറന്റീനിൽ പോകാനും നിർദേശിച്ചു.
അവരും ഹോമിയോ മരുന്ന് കഴിച്ചു. അവരുടെ പരിശോധനാഫലവും നെഗറ്റീവായെന്ന് നഗരസഭ ചെയർപേഴ്സൻ അറിച്ചു. നഗരസഭയെ സംബന്ധിച്ചിടത്തോളം ഒരു ആശ്വാസമാണത്. സംയോജിതമായി ഇമ്മ്യൂണിറ്റി മരുന്ന് വിതരണം ചെയ്യാൻ സഹായിച്ച വകുപ്പിന് നഗരസഭ നന്ദി അറിയിച്ചു. അതുപോലെ മലപ്പുറം ജില്ലയിലെ എടപ്പാൾ ഗ്രാമപഞ്ചായത്തിൽ 35,000 പേർക്ക് പ്രതിരോധ മരുന്ന് നൽകി.
കേരളത്തിലെ ഒരു കോടി ജനങ്ങൾക്ക് ഹോമിയോ മരുന്ന് നൽകി എന്നാണ് മെഡിക്കൽ കോളജ് സൂപ്രണ്ട് അവകാശപ്പെടുന്നത്. ഇത് കോവിഡിനുള്ള മരുന്നാണെന്ന് ഹോമിയോ ഡോക്ടർമാർ അവകാശപ്പെടുന്നില്ല. രോഗം വന്ന് മരുന്ന് വാങ്ങുന്നതിനേക്കാൾ നല്ലതാണ് കോവിഡ് വരാതെ സൂക്ഷിക്കുന്നത്. ഒരാൾക്ക് ഒരുതവണ കഴിക്കുന്ന മരുന്നിന് ഒരു രൂപയിൽ താഴെ മാത്രമെ ചെലവ് വരികയുള്ളൂ. അങ്ങനെയെങ്കിൽ സർക്കാറിന് ചില പ്രദേശങ്ങളിലെങ്കിലും മാതൃകയായി മരുന്ന് വിതരണം ചെയ്ത് അതിന്റെ ഫലം എന്തെന്ന് പരിശോധിക്കുന്നതിൽ എന്താണ് തെറ്റ്.