ഒറ്റപ്പാലത്തെ ഇളക്കി മറിച്ച് ഹണി റോസ്
MovieNewsKeralaEntertainment

ഒറ്റപ്പാലത്തെ ഇളക്കി മറിച്ച് ഹണി റോസ്

പാലക്കാട് : മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു യുവനടിയാണ് ഹണി റോസ്. പൊതു പരിപാടികളിൽ പലപ്പോഴും ഗ്ലാമറസായി പ്രത്യക്ഷപ്പെടാറുള്ള താരമാണ് ഹണി റോസ്.

കഴിഞ്ഞ ആഴ്ചകളിൽ ഹണി റോസ് കൊച്ചിയിലെ ലുലു മാളിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത് വലിയ തോതിൽ വൈറലായിരുന്നു.

കൊച്ചയിൽ ആണെങ്കിൽ ഇപ്പോഴിതാ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തെ ‘ചിക്കി വോക്’ എന്ന പുതിയ കടയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോഴുള്ള ഹണി റോസിന്റെ ചിത്രങ്ങളും വീഡിയോസുമാണ് സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുന്നത്.

റോസ് നിറത്തിലെ മോഡേൺ ഔട്ട് ഫിറ്റിൽ കട്ട സ്റ്റൈലിഷ് ഗ്ലാമറസ് ലുക്കിലാണ് ഹണി റോസ് ഒറ്റപ്പാലത്ത് എത്തിയത്.

സിനിമയുടെ ഒരു സെന്ററാണ് ഒറ്റപ്പാലമെന്നും ഒരുപാട് മനോഹരമായ സിനിമകൾ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ടെന്നും ഹണി കാണികളോട് പറഞ്ഞു.

ചിക്കി വോക്കിന്റെ കേരളത്തിന്റെ നാലാമത്തെ ഷോറൂമാണ് ഒറ്റപ്പാലത്ത് ആരംഭിച്ചത്. മോഹൻലാലിന് ഒപ്പമുള്ള മോൺസ്റ്ററാണ് ഇനി ഹണി റോസിന്റെ ഇറങ്ങാനുള്ളത്.

നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് സിനിമയിലും ഹണി റോസ് അഭിനയിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button