രാഹുല്‍ ഗാന്ധി നിശാപാര്‍ട്ടിക്ക് പോയ ഹോട്ടല്‍ പിണറായിയുടെ ഭാര്യയുടെ പേരിലുള്ളത്: വൈറലായി ട്രോള്‍ ഫെയ്സ്ബുക്ക് കുറിപ്പ്

കൊച്ചി: രാഹുല്‍ ഗാന്ധി നേപ്പാളിലെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഈ വീഡിയോ ബിജെപി നേതാക്കള്‍ വലിയ തോതില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. എന്നാല്‍ ഈ സംഭവം സിപിഎമ്മുകാരണങ്കില് എന്താണ് കേരളത്തിലെ അന്തരീക്ഷം എന്ന് കുറിച്ചിരിക്കുകയാണ് ഷെബിന്‍ മുഹമ്മദ് എന്ന വ്യക്തി. ട്രോള്‍ രൂപത്തിലാണ് ഇയാള്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി ഓടുകയാണ്. ഇത്തരമൊരു സംഭവമുണ്ടായാല്‍ മാധ്യമങ്ങളും സ്ഥിരം ചര്‍ച്ചാ പാനലിസ്റ്റുകളും എങ്ങനെയാണ് ഇത് ചര്‍ച്ചയാക്കുന്നത് എന്നാണ് കുറിപ്പില്‍ ആക്ഷേപ ഹാസ്യമാക്കി എഴുതിയിരിക്കുന്നത്. ഹോട്ടലിന്റെ പേര് കമലാ ഇന്റര്‍നാഷന്‍ എന്നാണെന്നും അത് പിണറായി വിജയന്റെ ഉടമസ്ഥയില്‍ ഉള്ളതാണ് എന്നും ട്രോള്‍ രൂപത്തിലാണ് എഴുതി അവതരിപ്പിച്ചിരിക്കുന്നത്. ചിരിക്കാനുള്ള വകയുണ്ട് കുറിപ്പില്‍
കുറിപ്പിന്റെ പൂര്‍ണ രൂപമിങ്ങനെ
രാഹുല്‍ ഗാന്ധി നിശാക്ലബില്‍ ഉന്മാദിക്കുന്നത് വാര്ത്തയാക്കുന്നതും അതില്‍ അരിശം കൊള്ളുന്നതും മനുഷ്യന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം തന്നെയാണ്…പബ്ബില്‍ പോകുന്നതും കുടിച്ചു മതിമറക്കുന്നതും ഓരോരുത്തരുടെയും വെക്തിപരമായ ഇഷ്ട്ടമാണ് എന്ന് തന്നെയാണ് അഭിപ്രായം
എന്നാല്‍ അങ്ങനെ ഒരു സംഭവം ഏതെങ്കിലും സിപിഎംകാരന്റെ അമ്മയുടെ കുഞ്ഞമ്മയുടെ അളിയന്റെ അടുത്ത വീട്ടിലെ ആരെങ്കിലുമായിരുന്നു ചെയ്തതെങ്കില്‍ പിണറായി വിജയനും,പോളിറ്റ്ബ്യൂറോയും വരെ മറുപടി പറയേണ്ടി വരുമായിരുന്നു എന്നതും സത്യമാണ്??
അത് പോട്ടെ കേരളത്തില്‍ നിന്നുള്ള ഏതെങ്കിലും ഇടതുപക്ഷത്തിന്റെ എംപി മാരില്‍ നിന്നാണ് അങ്ങനെയൊരു സംഭവം നടന്നിട്ടുണ്ടെങ്കില്‍ എന്തായിരിക്കും അവസ്ഥ
ചാനലില്‍ മൂന്ന് ദിവസത്തെ അന്തിചര്‍ച്ച
നിഷാപാര്ട്ടി നിരീക്ഷകരുടെ വേഷത്തില്‍ കേരളത്തിലെ സ്ഥിരം നിരീക്ഷക പണിക്കരുമാരുടെ ആറാട്ട്
ആസാദിന്റെ നിശാക്ലബുകള്‍ കയ്യടക്കുന്നകമ്മ്യൂണിസ്റ്റുകാര് എന്ന ലേഗനം മാത്രുഭുമിയില്‍
ആ ലേഖനം ഷെയര്‍ ചെയ്തു രമെച്ചിയും 916 കമ്യൂണിസ്റ്റ്കാരായ ആര്‍എംപി പ്രവര്‍ത്തരും
എന്നാലും അവരെന്തിന് നിശാ പാര്‍ട്ടിക്ക് പോയി എന്ന തലവാചകം കൊടുത്ത് ചിലത് പറയാതെ വയ്യഎന്ന മനോരമയിലെ ഷാനി ചേച്ചി
പിണറായി കെ റയില്‍ കൊണ്ടുവരാന്‍ പ്രധാന കാരണം പാര്‍ട്ടി അണികള്‍ക്ക് നിശാക്ലബുകളില് പോകാനാണെന്ന് ആണയിട്ടു പറയുന്നു നീലാണ്ടന്
കമ്മ്യൂണിസ്റ്റുകാര്‍ നിശാ ക്ലബ്ബില്‍ പോകുന്നത് മുതലാളിത്തത്തിന് കൈകൊടുക്കുന്നതിന് തുല്യം എന്ന വാദവുമായി കാരശ്ശേരി
എന്നാലും ഈ കമ്മികളുടെ ഒരു കാര്യം എന്ന സ്ഥിരം പരിഹാസ ഇമോജിയുമായി തൃത്താലയിലെ തോറ്റ് തുന്നം പാടിയ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചക്ഷു ക്ഷ്രവണ ഗളസ്ഥമാം ദര്‍ദുരം, വെളുത്ത കോഴിയുടെ മുട്ട വെളുത്തതാണെന്ന് കരുതി കറുത്ത കാക്കയുടെ മുട്ട വെളുത്തതാണെന്ന് കരുതരുത്,ആകാശത്തിലൂടെ പറക്കുന്ന പറവയെ ഏണി വെച്ച് പിടിക്കാന്‍ നോക്കരുത് എന്ന വായില്‍ കൊള്ളാത്ത ഇന്‍ഡ്രോയുമായി ഹാഷ്മി ഞമ്മടെ താലിബാനില്‍ ആണെങ്കില്‍ നിശാക്ലബുകള്‍ ഇല്ല എന്ന വാദവുമായി ബിസ്മയമാന് താലിബാന്ടീമുകളായ ആട്,മൗദൂദി,സുടാപ്പികള്‍ കുഞ്ഞുങ്ങള്‍
പബ്ബില്‍ മദ്യം വിളമ്പിയ പയ്യന്റെ അച്ഛനും, കൊച്ചഛനും സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരണെന്ന് പറഞ്ഞു വിഡി സതീശന്
സതീശന്റെ ആ വീഡിയോ ബിജെഎം ഇട്ടു റീല്‍സായി ഷെയര്‍ ചെയ്യുന്ന യൂത്ത് കോണ്ഗ്രസ്സ്കാര്
പബ്ബു നടത്തിയ ഹോട്ടലിന്റെ പേര് കമലാ ഇന്റര്‍നാഷണല്‍ ആണെന്നും അത് പിണറായിയുടെ ഭാര്യയുടെ ആണെന്നും പറഞ്ഞു കെ സുധാകരന്
കേരളാ മാര്‍ക്കറ്റില്‍ പബ്ബുകള്‍ ഉള്ളപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലെ പബ്ബുകളില്‍ പോയി എണ്ണതോണി ഉപയോഗിക്കുമ്പോള്‍ അന്താരാഷ്ട്ര എണ്ണയുടെ അതിക വില കൊടുക്കുന്നത് കൊണ്ട് കേരളത്തിലെ ഗജനാവിന് നഷ്ടമാണെന്ന ലോക പ്രസിദ്ധ വാദവുമായി കേന്ദ്ര വാഴ സോറി കേന്ദ്ര മന്ത്രി
കാഠ്മണ്ഡുവില്‍ പോയ ടിക്കറ്റ് അടങ്ങുന്ന രേഗ തന്റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു പത്ര സമ്മേളനം നടത്തി രേഖ ചോദിക്കുമ്പോള്‍ ഷൊര്‍ണൂരില്‍ പോയ ട്രയിന്‍ ശേരസല േപൊക്കി കാണിക്കുന്ന ുസ ഫിറോസ്
അങ്ങനെ എന്തൊക്കെ നാടകങ്ങള്‍ അരങ്ങേറുമായിരുന്നു നമ്മുടെ നാട്ടില്‍
ഇപ്പോഴും പറയുന്നു നിശാക്ലബില്‍ പോകുന്നതും, ആറാടുന്നതും ഒരു മനുഷ്യന്റെ വെക്തി പരമായ കാര്യം തന്നെയാണ് അതിലേക്ക് ഒളിഞ്ഞു നോക്കുന്നതും, മൈക്കും,ക്യാമറയുമായി പോകുന്നതും സാമൂഹ്യ വിരുദ്ധമായകാര്യമാണ്
കാഠ്മണ്ഡുവിലെ എണ്ണ തോണികളെ സാക്ഷി നിര്‍ത്തി പറയട്ടെ രാഹുല്‍ജി ഇങ്ങള് മുത്താണ്
ഷെബിന്‍ മുഹമ്മദ്