സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഹോട്ടലുകളോടും റസ്‌റ്റോറന്റുകളോടും കേന്ദ്രസര്‍ക്കാര്‍; ലംഘിച്ചാല്‍ ഈ നമ്പറില്‍ പരാതിപ്പെടാം
NewsNational

സര്‍വീസ് ചാര്‍ജ് ഈടാക്കരുതെന്ന് ഹോട്ടലുകളോടും റസ്‌റ്റോറന്റുകളോടും കേന്ദ്രസര്‍ക്കാര്‍; ലംഘിച്ചാല്‍ ഈ നമ്പറില്‍ പരാതിപ്പെടാം

ന്യൂഡല്‍ഹി: ഹോട്ടലുകളും റെസ്‌റ്റോറന്റുകളും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് വിലക്കി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതില്‍ പുതിയ മാര്‍ഗനിര്‍ദേശവും നല്‍കി. കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിന്റെ കീഴിലാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പ്രവര്‍ത്തനം.

രാജ്യമെമ്പാടുമുള്ള ഹോട്ടലുകള്‍ക്കും റെസ്‌റ്റോറന്റുകള്‍ക്കുമെല്ലാം പുതിയ ഉത്തരവ് ബാധകമായിരിക്കും. ഭക്ഷണത്തിന്റെ ബില്ലിനൊപ്പം സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പറ്റില്ലെന്നതാണ് ഉത്തരവിലെ പ്രധാനപ്പെട്ട കാര്യം. മറ്റേതെങ്കിലും പേരിലും സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ലെന്ന് മാര്‍ഗരേഖയില്‍ വ്യക്തമാക്കി. ബാര്‍ ഹോട്ടലുകള്‍ക്ക് അടക്കം ഇത് ബാധകമായിരിക്കുമെന്നാണ് വിവരം.

സര്‍വീസ് ചാര്‍ജ് ഇടാക്കിയാല്‍ ഉപഭോക്താവിനെ അറിയിക്കണമെന്നും അനുവാദത്തോടെയേ പണം വാങ്ങാവൂവെന്നും നിര്‍ദേശിച്ചു. ഉപഭോക്താവിന്റെ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. പരാതിയുണ്ടെങ്കില്‍ 1915 വിളിച്ച് അറിയിക്കാം.

Related Articles

Post Your Comments

Back to top button