വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക സൂചന
NewsKerala

വീട്ടമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; കൊലപാതകമെന്ന് പ്രാഥമിക സൂചന

ഇടുക്കി: വീട്ടമ്മയെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇടുക്കി നരകക്കാനത്താണ് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് വീടിന്റെ അടുക്കളയില്‍ ത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. മോഷണ ശ്രമത്തിനിടെ നടന്ന കൊലപാതകമാണോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവ സമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കട്ടപ്പന ഡി.വൈ എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനം.

Related Articles

Post Your Comments

Back to top button