CinemaKerala NewsLatest NewsNews

എത്ര പേര്‍ ഈ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും; ഒടുവില്‍ പോസ്റ്റ് മുക്കി കണ്ടം വഴി ഓടി ഒമര്‍ ലുലു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ദിലീപിന് പിന്തുണ നല്‍കിയ പോസ്റ്റില്‍ ആശ്‌ളില കമന്റുമായി ഒമര്‍ ലുലു. ഒടുവില്‍ പ്രതിഷേധം കനത്തതോടെ പോസ്റ്റ് അപ്പാടെ മുക്കി കണ്ടം വഴിയോടി ഒമര്‍ലുലു. കഴിഞ്ഞ ദിവസമാണ് ഒമര്‍ ലുലു ദിലീപിനെ അനൂകൂലിച്ച് കൊണ്ട് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിപ്പെഴുതിയത്.

ഒമര്‍ലുലുവിന്റെ ആദ്യത്തെ ഫെയ്സ്ബുക്ക് പോസ്റ്റ്

ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാള്‍ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടും ഇല്ലെങ്കില്‍ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കും.

എല്ലാവര്‍ക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യന്‍മാര്‍ അല്ലേ തെറ്റ് സംഭവിക്കാന്‍ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’.

ഇതാണ് ഒമര്‍ലുലു തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ഇതിന് പ്രതിഷേധമുണ്ടായതോടെയാണ് ഒമര്‍ലുലു കമന്റായി അടുത്ത പ്രയോഗം നടത്തിയത്.

ഒമര്‍ലുലുവിന്റെ അടുത്ത കമന്റ്

ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ആ പീഡനക്കേസിലാണ് കാണുന്നതെന്നും ദിലീപ് എന്ന മനുഷ്യനെ ചെറുപ്പം മുതല്‍ ഇഷ്ടപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
‘ഗോവിന്ദച്ചാമി എന്ന മനുഷ്യനെ ആദ്യമായി ഞാന്‍ കാണുന്നത് ആ പീഡനക്കേസില്‍ ആണ്. ദിലീപ് എന്ന നടനെ ചെറുപ്പം മുതലേ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. എന്നെ സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒരുപാട് ഇന്‍സ്പൈര്‍ ചെയ്ത വ്യക്തിയാണ് ദിലീപ്.

പഞ്ചാബിഹൗസ് എന്ന സിനിമ ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ഇപ്പോഴും എന്റെ ഫേവറൈറ്റ് ആണ്. അതുകൊണ്ട് ഗോവിന്ദച്ചാമിയെ വെച്ച് ദിലീപിനെ ചെക്ക് വെക്കുന്ന രീതി മണ്ടന്മാരുടെ അടുത്ത് കൊണ്ടുപോയി വേവിക്കുക, ഇവിടെ വേണ്ട. കേസ് വിധി വരുന്ന വരെ പ്രതിയാണ്, അല്ലാതെ കുറ്റക്കാരന്‍ അല്ല,

ഇതായിരുന്നു ഒമര്‍ലുലുവിന്റെ കമന്‍്.

ആശ്ലീല പ്രയോഗമായ അടുത്ത കമന്റ്

‘എന്റെ വീട്ടിലെ ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചാല്‍ എന്ന് ചോദിച്ച എത്ര പേര്‍ ഈ പറഞ്ഞ ക്ലിപ്പ് വന്നാല്‍ കാണാതെ ഇരിക്കും സത്യസന്ധമായ മറുപടി പ്രതീക്ഷിക്കുന്നു,’

ഇതാണ് ഒമര്‍ലുലു പറഞ്ഞത്. ഇതിന് മുന്‍പും അശ്ലീല പരാമര്‍ശങ്ങള്‍ സമാനമായ രീതിയില്‍ തന്നെ ഒമര്‍ലുലു നടത്തിയിട്ടുണ്ട്. ഒമര്‍ ലുലു സംവിധാനം ചെയ്ത സിനിമകളിലും ഇത്തരം അശ്ലീല കോമഡികളും പരമാര്‍ശങ്ങളും കുത്തി നിറച്ച സിനിമകളാണ്. ഇവയൊക്കെ പല തവണയും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സോഷ്യല്‍ മീഡിയില്‍ സജീവമായ ഒമര്‍ ലുലു ഇത്തരത്തിലുള്ള ഗ്രൂപ്പുകളിലെ ചര്‍ച്ചകളിലും പങ്കെടുക്കാറുണ്ട്.

Related Articles

Back to top button