എങ്ങനെ മല കയറണം: പഠിക്കാനുണ്ട് ഏറെ
NewsKeralaTravel

എങ്ങനെ മല കയറണം: പഠിക്കാനുണ്ട് ഏറെ

കൊച്ചി: കേരളത്തില്‍ ഇന്ന് നിരവധി ചെറുപ്പക്കാരാണ് സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും യാത്രകള്‍ക്കുമായി മുന്നോട്ട് വരുന്നത്. അതിനായി കേരളത്തില്‍ തന്നെ ഇത്തരം നിരവധി സ്ഥലങ്ങളുണ്ട്. അത് കൊണ്ട് തന്നെ ഒരു പാട് ആളുകള്‍ ഇത്തരം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോകാറുണ്ട്. എന്നാല്‍ നമ്മുടെ നാട്ടില്‍ അധികമാര്‍ക്കും അറിയാത്ത വിനോദ പരിപാടിയായതിനാല്‍ ഇതില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പലര്‍ക്കുമറയില്ല എന്നതാണ് സത്യം. എന്നാല്‍ ഇത്തരം സാഹസിക വിനോദങ്ങളില്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

കാലാവസ്ഥ

കയറ്റിറക്കം ഏറ്റവും സുഗമമാക്കുന്നതിലുള്ള പങ്ക് കാലാവസ്ഥയ്ക്കാണ്. കേരളത്തിലെ കാലാസ്ഥ വളരെ അപകടം പിടിച്ച ഒന്നാണ്. ആറ് മാസവും മഴ പെയ്യുന്ന കേരളത്തില്‍ മല കയറ്റം പോലെയുള്ള സാഹസിക പ്രവര്‍ത്തികള്‍ അപകടമാണ്. മാത്രമല്ല ഉരുള്‍ പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, മണ്ണിടിച്ചില്‍ തുടങ്ങിയ അപകടങ്ങള്‍ക്കും സാധ്യതയേറെയാണ്. വെള്ളം വീണ് കഴിയുമ്പോള്‍ പാറകള്‍ തെന്നുന്ന പ്രശ്‌നവുമുണ്ടാകും.

വെളിച്ചം

സമയം വളരെ പ്രധാനമാണ് കയറ്റം തുടങ്ങാന്‍ തീരുമാനിക്കുന്ന സമയംമുതല്‍ അന്നത്തെ പകല്‍ വെളിച്ചം അവസാനിക്കുന്ന സമയം മനസ്സിലാക്കണം.

കയറ്റം

സിഗ് സാഗ് രീതിയില്‍ കയറാന്‍ ശ്രമിക്കുക. ചെരിവുള്ള ഭാഗത്തേക്ക് (താഴ്ചയ്‌ക്കെതിരായി) ശരീരഭാരം നല്‍കി സഞ്ചരിക്കുക. ഓരോ 20-30 മിനിറ്റ് കയറുമ്പോഴും രണ്ടുമിനിറ്റ് താഴേക്കും പരിസരത്തേക്കും നോക്കി കയറിക്കഴിഞ്ഞ ഉയരം മനസ്സിലുറപ്പിക്കുക. ഇടയ്ക്ക് വിശ്രമിക്കുക. അപ്പോള്‍ ദീര്‍ഘനിശ്വാസംചെയ്തുമാത്രം (പ്രാണായാമംപോലെ) കിതപ്പുകുറയ്ക്കാന്‍ ശ്രമിക്കുക. കിതപ്പുമാറുന്നതുവരെ വെള്ളം കുടിക്കാതിരിക്കുക. കഴിവതും ലൂസായ ട്രാക്ക് സ്യൂട്ടുകളോ ഷോര്‍ട്‌സുകളോ ഉപയോഗിക്കുക. ജീന്‍സ് പോലെയുള്ള ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

പകുതിക്കുവെച്ച് മടങ്ങുമ്പോഴും കൂട്ടത്തില്‍ ഒരാള്‍ ഉണ്ടായിരിക്കണം.

പാദരക്ഷകള്‍ ഒരിക്കലും ഉപേക്ഷിക്കരുത്. കഴിവതും ഗ്രിപ്പ് കൂടിയ ഷൂസ് ഉപയോഗിക്കുക. വള്ളിച്ചെരുപ്പുകള്‍ പോലെയുള്ളവ ഒഴിവാക്കുക. കയറ്റത്തിന് സഹായിക്കാന്‍തക്ക പിടുത്തമില്ല എന്നുതോന്നിയാല്‍ അരയില്‍ കെട്ടിവെക്കുകയോ മറ്റോ ചെയ്യുക. കയറാനുപയോഗിച്ച സിഗ് സാഗ് സഞ്ചാരപഥംതന്നെ ഇറങ്ങാനും ഉപയോഗിക്കുക ഉയരത്തെ വിനയത്തോടെ കാണുക. ആവേശം കുറയ്ക്കുക. പതിയെ കയറുക, പതിയെ ഇറങ്ങുക.

Related Articles

Post Your Comments

Back to top button