എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍
NewsKerala

എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണന്‍ അറസ്റ്റില്‍

പാലക്കാട്: ആദിവാസി ഭൂമി കയ്യേറി, ജാതിപ്പേരു വിളിച്ചു, ആദിവാസി വീടുകള്‍ കത്തിച്ചു തുടങ്ങിയ പരാതിയില്‍ എച്ച്ആര്‍ഡിഎസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജോലി നല്‍കി വിവാദത്തിലായ സ്ഥാപനമാണ് എച്ച്ആര്‍ഡിഎസ്. ഒരു വര്‍ഷം മുന്‍പ് ഷോളയൂര്‍ സ്വദേശിയാണ് നല്‍കിയ പരാതിയിലാണ് ഷോളയൂര്‍ പൊലീസിന്റെ നടപടി.

പരാതി നല്‍കിയപ്പോള്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും തുടര്‍നടപടികളിലേക്ക് കടന്നിരുന്നില്ല. വിദേശത്തുനിന്ന് അജി കൃഷ്ണന്‍ മടങ്ങിയെത്തിയതിനു പിന്നാലെയാണ് അറസ്റ്റിലായത്. സ്വപ്‌നയ്ക്ക് ജോലി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് വേട്ടയാടുന്നുവെന്നും മുഖ്യമന്ത്രി പ്രതികാരം വീട്ടുന്നുവെന്നും ആരോപിച്ച് എച്ച്ആര്‍ഡിഎസ് അടുത്തിടെ രംഗത്തെത്തിയിരുന്നു.

എച്ച്ആര്‍ഡിഎസിനെക്കുറിച്ച് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പരാമര്‍ശം പരാതിയായി കണക്കിലെടുത്ത് സ്വപ്‌ന സുരേഷിനെ ജോലിയില്‍നിന്ന് നീക്കം ചെയ്‌തെന്ന് അടുത്തിടെ എച്ച്ആര്‍ഡിഎസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ആദിവാസി ക്ഷേമം ലക്ഷ്യംവച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനമായ എച്ച്ആര്‍ഡിഎസിന്റെ സംഘപരിവാര്‍ ബന്ധവും ഇതിനിടെ ഏറെ ചര്‍ച്ചയായി.

Related Articles

Post Your Comments

Back to top button