ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു
MovieNewsNationalEntertainment

ഹൃത്വിക് റോഷനും സബ ആസാദും വിവാഹിതരാകുന്നു

മുംബൈ: നടന്‍ ഹൃത്വിക് റോഷനും നടിയും ഗായികയുമായ സബ ആസാദും വിവാഹിതരാകുന്നു. ഹൃത്വിക്കും സബയും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇരുവരും കുടുംബത്തോടൊപ്പം അവധിദിനങ്ങള്‍ ആഘോഷിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങലൂടെ പങ്കുവെച്ചിരുന്നു. ഇരുവരുടേയും പ്രണയ ബന്ധം ഇരുകുടുംബങ്ങളും അംഗീകരിച്ചുവെന്നും വിവാഹം വര്‍ഷാവസാനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി അടുത്ത കുടുംബാംഗങ്ങളേയും സുഹൃത്തുക്കളുടേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങ് മാത്രമായിട്ടായിരിക്കും വിവാഹം നടത്തുകയെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഹൃത്വികും സബയും വിവാഹ വാര്‍ത്തകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Post Your Comments

Back to top button