തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട
NewsLocal News

തളിപ്പറമ്പില്‍ വന്‍ ചന്ദനവേട്ട

കണ്ണൂര്‍: തളിപ്പറമ്പ് കുറുമാത്തൂരില്‍ വന്‍ ചന്ദനവേട്ട. 390 കിലോ ചന്ദനമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവത്തില്‍ ഒരാള്‍ പിടിയിലാവുകയും സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു. കുറുമാത്തൂര്‍ സ്വദേശി എം. മധുസൂതന്‍ (38)നെ ആണ് അറസ്റ്റിലായത്. ശ്രീകണ്ഠാപുരം സ്വദേശികളായ നിസാര്‍, ദിലീപന്‍ എന്നിവരാണ് ഓടി രക്ഷപ്പെട്ടതെന്ന് റേയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കുറുമാത്തൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ കൂനം റോഡിലുള്ള പറമ്പില്‍ പ്ലാസ്റ്റിക്ക് ഷീറ്റ് കെട്ടിയ ഷെഡില്‍ സൂക്ഷിച്ചിരുന്ന ചന്ദമമാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് സംഘം പിടികൂടിയത്. കൊയ്യം പാറക്കാടി സ്വദേശി വീരപ്പന്‍ ഹൈദ്രോസ് എന്നയാള്‍ക്കാണ് ഇവര്‍ ചന്ദന മുട്ടികള്‍ വില്‍പ്പന നടത്തിയിരുന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വില്‍പ്പനക്ക് തയ്യാറാക്കിയ 6.9 കിലോ ചന്ദന മുട്ടികളും, മുറിച്ചു വച്ച 110 കിലോ ചന്ദനത്തടികളും, 275 കിലോ ചന്ദനപ്പൂളുമാണ് സംഘം പിടികൂടിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കും. തളിപ്പറമ്പ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ പി. രതീശന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി. പ്രദീപന്‍, ബീറ്റ് ഓഫിസര്‍ പി.പി. രാജീവന്‍, ഡ്രൈവര്‍ ജെ. പ്രദീപ് കുമാര്‍, വാച്ചര്‍മാരായ അനില്‍കുമാര്‍ തൃച്ചംബരം, ഷാജി ബക്കളം എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Related Articles

Post Your Comments

Back to top button