
ചെംസ്ഫോഡ്: വിദ്യാര്‍ഥികള്‍ തമ്മിലുള്ള പരസ്പര ആലിംഗനവും ഹസ്തദാനവും വിലക്കി ബ്രിട്ടണിലെ സ്കൂള്‍. ചെംസ്ഫോഡിലെ ഹൈലാന്‍ഡ് സ്കൂളാണ് വിചിത്രമായ ഉത്തരവിറക്കിയത്. വിദ്യാർഥികൾക്കിടയിൽ നിലനിൽക്കുന്ന എല്ലാതരം ശാരീരിക ബന്ധവും വിലക്കാൻ പോവുകയാണെന്ന് കാണിച്ച് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് കത്ത് നൽകിയിരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
സുരക്ഷ കണക്കിലെടുത്ത് സ്കൂള്‍ പരിസരത്ത് വിദ്യാര്‍ഥികള്‍ യാതൊരു വിധത്തിലും പരസ്പരം ശരീരത്തില്‍ സ്പര്‍ശിക്കരുതെന്നാണ് കര്‍ശന നിര്‍ദേശം. രക്ഷിതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്കൂള്‍ അധികൃതരുടെ നിര്‍ദേശം. കുട്ടികളില്‍ യഥാര്‍ഥ സൗഹൃദമുണ്ടാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ സ്കൂളിനകത്ത് പ്രണയ ബന്ധങ്ങള്‍ അനുവദിക്കില്ലെന്നും കത്തില്‍ പറയുന്നു. സ്കൂൾ കാമ്പസുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. മൊബൈൽ ഫോണുമായി കുട്ടികൾ സ്കൂളിലെത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അത് വാങ്ങിവെച്ച് ലോക്ക് ചെയ്യും.
Post Your Comments