അമേരിക്കയെ വിറപ്പിച്ച് ഇയാൻ ചുഴലിക്കാറ്റ്
NewsWorld

അമേരിക്കയെ വിറപ്പിച്ച് ഇയാൻ ചുഴലിക്കാറ്റ്

ഫ്ലോറി‍ഡ : അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിൽ ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.കാറ്റിനൊപ്പം കനത്ത മഴയും പ്രദേശത്തെ ദുരിതത്തിലാക്കി. അമേരിക്കയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയത്. വീശിയടിച്ച കാറ്റില്‍ കാറുകള്‍ പറക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായി. 1.8 ദശലക്ഷം ആളുകളെയാണ് ഇത് ബാധിച്ചത്.ലീ കൗണ്ടിയിൽ മാത്രം മരിച്ചത് 35 പേരാണ്. നോർത്ത് കരോലിനയിൽ നാല് പേർ മരിച്ചു. പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും ഫ്ലോറിഡ ബുധനാഴ്ച സന്ദർശിക്കും. കൊടുങ്കാറ്റില്‍ വൈദ്യുതി ട്രാന്‍സ്ഫോര്‍മറുകള്‍ പൊട്ടിത്തെറിക്കുകയും പ്രദേശമാകെ തീപ്പൊരി കൊണ്ടു മൂടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ റിപ്പോര്‍ട്ടര്‍ പറന്നു പോകുന്ന ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.

Related Articles

Post Your Comments

Back to top button