നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ രണ്ടു ജീവൻ കവർന്നു,ചുഴലി കൊടുങ്കാറ്റായി.

ചെന്നൈ/ നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിൽ രണ്ടു ജീവൻ കവർന്നു. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞ് വീണും വില്ലുപുരത്ത് വീട് തകര്‍ന്നുമാണ് രണ്ട് മരണം ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച അർദ്ധ രാത്രിയോടെ പുതുച്ചേരിക്ക് അടുത്ത് വച്ച് ആണ് ചുഴലി തീരംതൊടുന്നത്. കടലൂരിൽ നിന്നും തെക്ക് കിഴക്കായി കോട്ടക്കുപ്പം എന്ന ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കാറ്റ് തീരം തൊട്ടത്. ശക്തമായ മഴ കാറ്റിനു മുന്നോടിയായി ചെന്നൈയിലും പുതുച്ചേരിയിലും പെയ്തുകൊണ്ടിരുന്നതിനു രാവിലെ മാത്രമാണ് ഒരൽപം ശമനം വന്നിരിക്കുന്നത്. ചുഴലിക്കാറ്റ് കൊടുങ്കാറ്റായി ദുർബലമാകാൻ ഉള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രാത്രി തന്നെ അറിയിച്ചിരുന്നു. എന്നിരുന്നാലും ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.ചൊവ്വാഴ്ച തുടങ്ങിയ കനത്ത മഴ ഇന്നലെ പകൽ ഇടവിട്ടു പെയ്യുകയും വൈകുന്നേരത്തോടെ ശക്തി പ്രാപിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റര്‍ വേഗതയിൽ വരെ കാറ്റ് വീശുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൊടുങ്കാറ്റ് ചില സാഹചര്യങ്ങളില്‍ 120 കിലോമീറ്ററിൽ എത്തുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നു.പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചിരിക്കുകയാണ്. കാറ്റിന് മുന്നോടിയായി ഒരു ലക്ഷത്തോളം ആളുകളെയാണ് തമിഴ്‌നാട്ടിൽ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ഒഴിപ്പിച്ചിരുന്നത്.
നിവാര്‍ ചുഴലിക്കാറ്റും കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ വ്യാഴാഴ്ചയും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ വിമാനത്താവളവും മെട്രോ സര്‍വീസുകളും സേവനങ്ങള്‍ നിര്‍ത്തിവെച്ച അവസ്ഥയിൽ തന്നെയാണ്. ഇതുവരെ 1.45 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കുകയും ഇവർക്കായി 1,516 ദുരതാശ്വാസ ക്യാമ്പുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.