നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് ആഞ്ഞടിക്കും; തമിഴ്‌നാട്, ആന്ധ്ര, പുതുച്ചേരി സംസ്ഥാനങ്ങളിൽ അതീവ ജാഗ്രത.

ചെന്നൈ / നിവര്‍ ചുഴലിക്കാറ്റ് ഇന്ന് കരയിലേക്ക് ആഞ്ഞടിക്കും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകിട്ട് ചുഴലി കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. അടുത്ത 6 മണിക്കൂറിനുള്ളിൽചുഴലി കൂടുതൽ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. 145 കിലോമീറ്റരായിയിരിക്കും കരയില്‍ പ്രവേശിക്കുമ്പോഴുള്ള കാറ്റിന്റെ വേഗത. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി സംസ്ഥാനങ്ങള്‍ അതീവ ജാഗ്രതയിലാണ് തമിഴ്‌നാട്ടിലെ കടലൂര്‍ തീരത്തുനിന്നും 220 കിലോമീറ്റര്‍ അകലെയാണ് നിലവില്‍ നിവാരിയന്റെ സ്ഥാനം. ബുധനാഴ്ച രാത്രി 8 മുതൽ അർധരാത്രി വരെയാണ് നിവാർ തീരത്ത് ആഞ്ഞടിക്കാൻ സാധ്യത. ചുഴലിക്കാറ്റിന് മുന്നോടിയായി ചെന്നൈയിലും, വടക്കന്‍ തമിഴ്‌നാട്ടിലെ തീരമേഖലയില്‍ കനത്ത മഴ പെയ്തുവരുന്നുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 9 മുതൽ വ്യാഴാഴ്ച രാവിലെ 6 വരെ ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കൂകയുള്ളൂ.നിവര്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള കടലൂര്‍, തഞ്ചാവൂര്‍, നാഗപട്ടണം, പുതുക്കോട്ട കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോയുടെ 49 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുകയാണ്. ചെന്നൈയില്‍ നിന്ന് തെക്കന്‍ തമിഴ്‌നാട്ടിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും സുരക്ഷയ്ക്കായി വിവിധ സ്ഥലങ്ങളില്‍ നിലയുറപ്പിച്ചു വരുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും പുതുച്ചേരി മുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ സഹായവും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിട്ടുണ്ട്.