'മതവികാരം വ്രണപ്പെടുത്തുന്നു'; 'സീതാരാമ'ത്തിന് ഗള്‍ഫില്‍ വിലക്ക്
NewsEntertainment

‘മതവികാരം വ്രണപ്പെടുത്തുന്നു’; ‘സീതാരാമ’ത്തിന് ഗള്‍ഫില്‍ വിലക്ക്

അബുദബി: ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന റൊമാന്റിക് ചിത്രം ‘സീതാരാമ’ത്തിന് ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക്. ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി തുടങ്ങിയ രാജ്യങ്ങളാണ് ചിത്രത്തെ വിലക്കിയത്. മതവികാരം വ്രണപ്പെടുത്തുന്നു എന്നാരോപിച്ചാണ് വിലക്ക്.

ഓഗസ്റ്റ് അഞ്ചിന് തിയേറ്ററുകളില്‍ റിലീസിന് ഒരുങ്ങവേയാണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. യുഎഇയില്‍ ചിത്രം വീണ്ടും സെന്‍സറിങ് നടത്തുവാനായി സമര്‍പ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലാണ് ബിഗ് ബജറ്റ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്. ദുല്‍ഖറിന് പ്രേക്ഷകര്‍ ഏറെയുളള്ള രാജ്യങ്ങളിലെ വിലക്ക് ബോക്‌സോഫീസ് കളക്ഷനുകളെ സാരമായിബാധിച്ചേക്കുമെന്നാണ് അണിയറപ്രവര്‍ത്തകരുടെ ആശങ്ക.

പാന്‍ ഇന്ത്യന്‍ റിലീങ്ങിന് ഒരുങ്ങുന്ന സീതാരാമം 960കളില്‍ ജമ്മു കശ്മീരില്‍ നടന്ന പ്രണയകഥയാണ് പറയുന്നത്. ഹാനു രാഘവപുഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയും ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button