സന്തോഷമോ സമാധാനമോ ഇല്ല: ഞാന്‍ മരിച്ചാല്‍ എന്റെ അച്ഛന്റെ അടുത്ത് അടക്കണം: അഭിഭാഷകയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍
NewsKerala

സന്തോഷമോ സമാധാനമോ ഇല്ല: ഞാന്‍ മരിച്ചാല്‍ എന്റെ അച്ഛന്റെ അടുത്ത് അടക്കണം: അഭിഭാഷകയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍

കൊല്ലം: ചടയമംഗലത്ത് അഭിഭാഷക ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. ഇട്ടിവ സ്വദേശി ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ ദിവസമാണ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും അഭിഭാഷകനുമായ കണ്ണന്‍ നായരാണ് അറസ്റ്റിലായത്. യുവതിയ്ക്ക് നേരെ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് കാണിച്ച് സഹോദരന്‍ ചടയമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തില്‍ ഐശ്വര്യയുടെ ഡയറി കണ്ടെത്തിയിരുന്നു.

ഭര്‍ത്താവാണ് തന്റെ മരണത്തിന് ഉത്തരവാദി എന്നാണ് ഇവര്‍ ഡയറിയില്‍ കുറിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തനിക്ക് എന്തുസംഭവിച്ചാലും കണ്ണനാണ് ഉത്തരവാദിയെന്നും തന്നെ അയാള്‍ അത്രയ്ക്ക് അയാള്‍ ദ്രോഹിക്കുന്നുണ്ടെന്നും ഡയറിയില്‍ പറയുന്നു. ‘അയാള്‍ക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടന്‍ ഭയങ്കര അഗ്രസീവ് ആകുകയാണ്. എനിക്ക് എന്തെങ്കിലും പറ്റി പോയാല്‍ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു. എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാള്‍ക്ക്. ഞാന്‍ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്നേഹമില്ല. കെയര്‍ ഇല്ല. കാശു ചോദിച്ചാല്‍ അതുമില്ല. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം.’ ഐശ്വര്യ ഡയറിയില്‍ കുറിച്ചു.

Related Articles

Post Your Comments

Back to top button