CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNewsUncategorized

യൂസഫലിയുടെ പ്രതികാരബുദ്ധിയായിരുന്നു അത്, ഫേസ്‌ബുക്ക് പോസ്റ്റിട്ട പിന്നാലെ ഫ്‌ളാറ്റ് പോലീസ് സിഐഡി വിഭാഗം വളഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു, പിന്നെ കൊടിയ മർദ്ദനം,സ്പോർട്സ് ഷൂസിട്ട കാല് കൊണ്ട് ചവിട്ടി മെതച്ചു, ഹൈദർ മധുറിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

കാസർകോട് / കുവൈറ്റിൽ എം എ യുസഫലി എന്ന പ്രവാസി വ്യവസായിയെ വിമർശിച്ചതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്ന അനുഭവം കാസർകോട് സ്വദേശി ഹൈദർ മധുർ എന്ന യുവാവ് ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു. യൂസഫലി മൂലം തനിക്കു നിരവധി ദുരിതം അനുഭവിക്കേണ്ടി വന്നുവെന്ന് ആരോപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുസഫലി, എന്നിവരെ വിമർശിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു എന്ന കാരണം കൊണ്ട് താൻ ജയിലിൽ കഴിയേണ്ടി വന്നു എന്നാണു ഫേസ് ബുക്ക് പോസ്റ്റിൽ ഹൈദർ ആരോപിക്കുന്നത്. ഹൈദർ ഇട്ട ഫേസബുക്ക് പോസ്റ്റ് മണിക്കൂറുകൾ കൊണ്ട് വൈറ ലാവുകയായിരുന്നു. തൊട്ടു പിറകെ അയാൾ താമസിച്ച ഫ്‌ളാറ്റ് പോലീസ് സിഐഡി വിഭാഗം വളയുകയും അറസ്റ്റു ചെയ്തു ജയിലിൽ ആക്കുകയുമായിരുന്നു. ഹ്യദറിനെ അറസ്റ്റ് ചെയ്തു cid സെല്ലിൽ എത്തിച്ച ഉടൻ തന്നെ അയാളുടെ ഒരു ഫോട്ടോ എടുത്തു കുവൈറ്റ് ലുലു മാനേജറിന് അയച്ചു കൊടുത്തുവെന്നും ഹൈദർ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ജയിലിൽ കഴിയവേ ഹൈദറിന് കടുത്ത മർദ്ദനമേൽക്കേണ്ടി വന്നുവെന്നു. കോടതിയിൽ കേസെത്തിയതോടെയാണ് അയാൾക്ക് നീതി ലഭിക്കുന്നത്. കേസ് എടുക്കാനോ ജയിലിൽ കൊണ്ടിടാൻ മാത്രം കുറ്റമല്ലെന്നും താൻ ചെയ്തില്ലെന്നുമാണ് കോടതി പറഞ്ഞത്. വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യയിൽ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വെറുതേ വിട്ടതെന്നും ഹൈദർ മധുർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നു.

വിവാദമായിരിക്കുന്ന ഹൈദർ മധുറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെയാണ്.

ചിലപ്പോൾ ഈ പോസ്റ്റിന്റെ പേരിൽ ഇന്ത്യയിലെ ഏതെങ്കിലും ജയിലിൽ എന്റെ ജീവിതം അവസാനിച്ചേക്കാം എങ്കിലും ഹൈദർ മധുർ എന്റെ എല്ലാ വീഡിയോ ഫോട്ടോസ് പോസ്റ്റുകൾക്ക് താഴെ വരുന്ന കമെന്റുകൾ ആണ് നീ കഞ്ചാവ് കേസിൽ കുവൈറ്റിൽ ജയിലിൽ കിടന്നിട്ടില്ലേ എന്ന് എന്നെ ഇഷ്ടപ്പെടുന്നവരും ചിലപ്പോൾ ഒക്കെ പേർസണൽ ആയി വന്നു ചോദിക്കാറുണ്ട് എന്തായിരുന്നു സംഭവം എന്ന് ? ഞാൻ മറക്കാൻ ശ്രമിക്കുന്ന അദ്ധ്യായങ്ങളിൽ ഒന്നാണ് ഈ കഥയും എന്ന ആമുഖത്തോടെയാണ് ഹൈദർ മധുർ തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്റെ ആദ്യമൊക്കെ മോദിയുടെ ഭരണത്തെയാണ് ഹൈദർ കുറ്റപ്പെടുത്തുന്നത്. തുടർന്ന് ഹൈദർ മധുർ ഇങ്ങനെ എഴുതിയിരിക്കുന്നു.

ഇന്ത്യയുടെ അല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കച്ചവടക്കാരനിൽ ഒരാളായ യൂസഫ് അലി മോദിയുടെ രണ്ടാം വരവിനെ സ്വാഗതം ചെയ്തത് ഇങ്ങനെ ആയിരുന്നു , ഇന്ത്യ കണ്ട ഏറ്റവും നല്ല പിഎം മോദിയാണെന്നും ന്യുനപക്ഷങ്ങൾക്ക് വേണ്ടി നില കൊണ്ടിട്ടുള്ള മഹാ മനീഷി എന്നും എന്നെ പോലെയുള്ള കച്ചവടക്കാർക്ക് ഇന്ത്യയിൽ ധൈര്യമായി കച്ചവടം ചെയ്യാനുള്ള മണ്ണ് മോദി ഭരിക്കുന്ന ഇന്ത്യ ആണെന്നും etc, കച്ചവട തന്ത്രമുള്ള കൗശലക്കാരനെ ഒന്ന് വിമർശിക്കാൻ പലർക്കും പേടി ആയിരുന്നു, ഗൾഫിലും നാട്ടിലുമുള്ള അദ്ദേഹത്തിന്റെ പിടിപാടുകൾ , എല്ലാ രാഷ്ട്രീയക്കാരെയും മത വിഭാഗങ്ങളെയും പണം കൊടുത്തു വിലക്ക് വാങ്ങിയ യൂസഫ് അലിയെ ഒരു പേന കൊണ്ട് പോലും ആർക്കും വിമർശിക്കാൻ സാധ്യമല്ല, ആ സമയത്താണ് വസ്തുതകൾ നിരത്തി കുവൈറ്റിൽ നിന്ന് യൂസഫ് അലിയെയും മോദിയെയും ഒരു പോലെ വിമർശിച്ചു കൊണ്ട് ഒരു പോസ്റ്റിടുന്നത്, മണിക്കുറുകൾ കൊണ്ട് പോസ്റ്റ് വൈറലായി ഷെയറും ലൈകും കമെന്റും കൊണ്ട് തിങ്ങി മറിയുന്നു , പിറ്റേ ദിവസം രാവിലെ എന്റെ ഫ്‌ളാറ്റ് കുവൈറ്റ് cid വിഭാഗക്കാർ വളയുന്നു , എന്നെ അറസ്റ്റ് ചെയ്യുന്നു , റമളാൻ മാസം 19 ‘ ഉച്ചക്ക് തുടങ്ങിയ ചോദ്യം ചെയ്യൽ അഞ്ചു മണി വരെ തുടരുന്നു , എന്നെ അറസ്റ്റ് ചെയ്തു cid സെല്ലിൽ എത്തിച്ച ഉടനെ എന്റെ ഒരു ഫോട്ടോ എടുത്തു കുവൈറ്റ് ലുലു മാനേജറിന് അയച്ചു കൊടുക്കുന്നു , ലുലു ആ വിവരം പത്രക്കാരെ അറിയിക്കുന്നു , എന്റെ ശത്രുക്കൾ അത് ആഘോസമാക്കുന്നു. വൈകുന്നേരം നേരെ ജയിലിലേക്ക് , ജയിൽ നിയമമനുസരിച്ചുള്ള കാര്യ പരിപാടികൾ കഴിഞ്ഞു നേരെ സെല്ലിലേക്ക് , സമയം ആറ് മണി നോമ്പ് തുറക്കാൻ അര മണിക്കൂർ ബാക്കി , സെല്ലിൽ കയറി അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ജയിൽ വാർഡൻ എന്റെ പേര് വിളിക്കുന്നു , ലൈറ്റോ ഫാനോ ഇല്ലാത്ത ഒരു ഇരുട്ട് മുറിയിൽ ആക്കിയതിന് ശേഷം തിരിച്ചു പോകുന്നു , നേരെത്തെ എന്നെ പിടിച്ചു കൊണ്ട് പോയവരോ ചോദ്യം ചെയ്തവരോ അല്ലാത്ത മൂന്നാളുകൾ ആ റൂമിലേക്ക് കടന്ന് വരുന്നു , ഒരു ചോദ്യവും ഇല്ലാതെ അടി തുടങ്ങുന്നു , ശരീരത്തിലെ ഓരോ സന്ധിയിലും ആ ആറ് കൈകൾ പതിയുന്നു , (ഇന്നീ അന സായിമും യാ ഹിബ ലാ തളരബ്, ) ഓ സ്‌നേഹിതാ ഞാൻ നോമ്പ്കാരനാണ് അടി കൊള്ളാൻ എനിക്കാവുന്നില്ല എന്ന എന്റെ നിലവിളി അവർ കേട്ടതേ ഇല്ല, തളർന്നു അവശനായി കിടന്ന എന്നെ സ്പോർട്സ് ഷൂസിട്ട കാല് കൊണ്ട് ചവിട്ടി മെതച്ചു, കുറെ സമയം കഴിഞ്ഞു ജയിൽ വാർഡൻ തോളത്തു കയ്യിട്ട് ഇഴഞ്ഞു വലിച്ചു കൊണ്ട് പോയി സെല്ലിൽ ഇട്ടു ,
പച്ചേരി ചോറും ഒരു മോരും ഒരു കുപ്പി വെള്ളവും വെള്ളവും മോരും കുടിച്ചു ഭക്ഷണത്തിന്റെ നിയന്ത്രിതാവായ തമ്പുരാന് നന്ദി പറഞ്ഞു, ഇരുന്നു കൊണ്ട് അസറും മഗ്രിബും നമസ്‌ക്കരിച്ചു , തലയിൽ തേക്കുന്ന വെളിച്ചെണ്ണ കൊണ്ട് സെല്ലിൽ ഉള്ള അമീറും അരുണും ശരീരം ഉഴിച്ചിൽ നടത്തി എന്റെ അസദുവും സിയാനും ഉപ്പയുടെ വരവും നോക്കി ഫ്‌ളാറ്റിന്റെ താഴെ നിൽപ്പുണ്ടാവണം ആരോടും സങ്കടം പറയാൻ കഴിയാതെ എന്റെ ഭാര്യാ പൊട്ടി കരയുന്നുണ്ടാവും എനിക്ക് ഉറക്കം വരുന്നില്ല , കൊണ്ട ഒരടി പോലും എനിക്ക് വേദനിക്കുന്നില്ല പക്ഷെ എന്റെ മക്കളെ ഓർത്തു പൊട്ടി പൊട്ടി കരഞ്ഞു ജീവിതത്തിൽ ആദ്യമായി , വിസ എക്‌സിപിയർ ആയി പിടിക്കപ്പെട്ട യൂ പിക്കാരൻ ഹാഫിസ് അമീർ നെഞ്ചോട് ചേർത്ത് വെച്ച് കൊണ്ട് സമാധാനിപ്പിച്ചു ഹസ്ബുനല്ലാഹു നിഹ്മൽ വകീൽ ഭരമേല്പിക്കാൻ മതിയായവൻ അള്ളാഹു മാത്രം , മുന്ന് ദിവസം തുടർച്ചയായി ഇരുട്ട് റൂമിൽ അടി തുടർന്നു , കുവൈറ്റിൽ കുറെ വർഷം pro ആയി വർക്ക് ചെയ്തതുകൊണ്ട് ഒരുപാടു പൊലീസ് cid വിഭാഗം ആളുകളുമായുള്ള ബന്ധം ഉള്ളതുകൊണ്ട് പലരും എന്റെ പ്രശ്‌നത്തിൽ ഇടപെടാൻ ശ്രമിക്കുന്നു പക്ഷെ എല്ലാവരും നിസ്സഹായരാണ് , കാരണം എന്നെ അകത്തിടാനും തല്ലാനും ഓർഡർ ഇട്ടിരിക്കുന്നത് പൊലീസിലെ ഏറ്റവും മുതിർന്ന മേധാവിയാണ് ,
നാലാം ദിവസം രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമായി എന്റെ ഭാര്യാ ആരുടെയോ സഹായത്താൽ ജയിലിൽ എന്നെ കാണാൻ വന്നിരി ക്കുന്നു , <br സന്ദർശകർക്കുള്ള കിളിവാതിലിൽ എന്നെ നോക്കി എന്റെ രണ്ടു പൈതങ്ങൾ വാവിട്ട് കരയുന്നു , അവളുടെ കയ്യിൽ ഒരു പൊതിയുണ്ട് എന്റെ രണ്ടു ജോഡി ഡ്രെസും മുണ്ടും ബ്രെഷും , അതും വാങ്ങി അവളോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു , ആ നാല് ദിവസവും ഒറ്റ ഡ്രെസ്സിൽ ആയിരുന്നു ആ കുപ്പായം മുഴുവൻ ചോരയും അതവൾ കാണുകയും ചെയ്തു , റമളാനിലെ അവസാനത്തെ പത്താണ് , പാപ മോചനത്തിന്റെ പത് , ഓരോ നിസ്‌ക്കാരം കഴിയുമ്പോളും റബ്ബിനോട് പ്രാർത്ഥിക്കും എന്റെ ഭാര്യക്ക് സഹനശക്തി നൽകണേ എന്ന് , ജയിലിൽ മിനിറ്റിനു 250 ഫിൽസ് (50rs) കൊടുത്താൽ ബംഗാളി ബ്ലാക്കിൽ ഫോൺ വിളിക്കാൻ തരും എപ്പോഴും ആ ഫോൺ തിരക്കായിരിക്കും കാരണം എന്റെ സെല്ലിൽ 173 ആളുകൾ ഉണ്ട് , നോമ്പ് 26 രാത്രിയോടെ എന്റെ ഭാര്യാ പിതാവ് മരിച്ചു ഈ വിവരം എനിക്ക് ജേഷ്ടൻ നാട്ടിൽ നിന്ന് അറിയിച്ചു തന്നു , പക്ഷെ എന്റെ ഭാര്യയെ എങ്ങനെ അറിയിക്കും ? ജേഷ്ടന്റെ സുഹൃത്തും ഭാര്യയും എന്റെ ഫ്‌ളാറ്റിൽ ചെന്ന് പതിയെ കാര്യങ്ങൾ ഭാര്യയെ ധരിപ്പിച്ചു , അവൾക്കു ഉപ്പയെ അവസാനമായി ഒരു നോക്ക് കാണണം എന്നെ ഇവിടെ ഒറ്റക്കാക്കി പോകാനും കഴിയില്ല , എന്റെ അവസ്ഥ കണ്ട് ബംഗാളി ഫോൺ എനിക്ക് തന്നെ കുറെ നേരം തന്നു , നാട്ടിലേക്കുള്ള ടിക്കറ്റും കാര്യങ്ങളും ഫോണിൽ തന്നെ തരപ്പെടുത്തി അവരെ നാട്ടിലേക്കയച്ചു , കഥകൾ ഒരുപാടുണ്ട് , 17 ദിവസം പിന്നിട്ടു പെരുന്നാൾ ലീവൊക്കെ കഴിഞ്ഞു ജയിൽ കോടതി തുറക്കുന്ന ആദ്യ ദിവസം എന്റെ വിചാരണ , കോടതിയിൽ (മുഹക്കക്) ന്യായാധിപന്റെ മുമ്പാകെ എന്റെ കേസ് വിചാരണ cid കൾ പല കള്ളവും അവിടെ എന്റെ മേൽ സമർപ്പിച്ചു , അറബി ഭാഷ നല്ല പോലെ കൈകാര്യം ചെയ്യുന്നതുകൊണ്ട് തന്നെ കുറഞ്ഞ സമയം കൊണ്ട് എന്റെ കാര്യങ്ങൾ കൃത്യമായി ബോധിപ്പിച്ചു ,
കേസ് എടുക്കാനോ ജയിലിൽ കൊണ്ടിടാൻ മാത്രം കുറ്റമല്ലെന്നും അയാൾക്ക് അയാളുടെ രാജ്യക്കാരനെ ഇത്തരം കാര്യങ്ങളിൽ വിമർശിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങൾ പണം വാങ്ങി ഈ സാധുവിനെ വേട്ടയാടിയതാണെന്നും പറഞ്ഞു കോടതി നിരുപാധികം എന്നെ വെറുതെ വിട്ടു , അന്ന് കൊണ്ട അടിയുടെ ഫലമായി ഇന്ന് നട്ടെല്ല് ക്ഷതം സംഭവിച്ചു ഒരാഴ്ചയായി കിടപ്പിൽ ആണ് ഒരു മേജർ സർജറിക്ക് തയ്യാറെടുത്തു കൊണ്ടിരിക്കുന്നു , എന്റെ ജോലി മറ്റു പല കാര്യങ്ങളും ഇതിൽ ചേർക്കാനുണ്ട് , പറഞ്ഞാൽ ഒരുപാട് നീളും ഇപ്പളും വേട്ടയാടലുകൾ നിർത്താതെ തുടരുന്നവർക്കു വേണ്ടിയല്ല ഈ എഴുത്തു. എന്നെ സ്‌നേഹിക്കുന്ന പലരും ഇൻബോക്‌സിൽ ചോദിച്ച വർക്കു വേണ്ടി മാത്രമാണ്.
Nb : വിമർശനത്തിന് ഒരു യൂസഫ് അലിയും അതീതനല്ല.
Nb: തുഷാർ വെള്ളാപ്പള്ളി കേസിൽ യൂസഫ് അലി ഇടപെട്ടതുമായി ബന്ധപ്പെട്ടു യൂസഫ് അലിക്ക് നേരെ വിമർശനം നടത്തിയ നാല് മലയാളികളെ കൂടി സൗദിയിൽ ജയിലിൽ ഇട്ടിരുന്നു. ഹൈദർ തന്റെ എഫ് ബി പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button