

”എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല.. ഞാന്‍ അപേക്ഷിച്ചെങ്കിലും കഴിഞ്ഞ മൂന്ന് മണിക്കൂറോളം അവര്‍ ഓക്‌സിജന്‍ തന്നിട്ടില്ല. എനിക്ക് ഇനിയൊരിക്കലും ശ്വസിക്കാന്‍ കഴിയില്ല ഡാഡി, ഇതെന്റെ ഹൃദയം നിലച്ചതുപോലെയാണ്… ബൈ ഡാഡി. എല്ലാവരോടും വിട, ഡാഡി , ‘സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു വരുന്ന വിഡിയോയിൽ ഒരു 35 കാരൻ പറയുന്ന വാക്കുകളാണിത്. വിഡിയോയിൽ പറയും പോലെ തന്നെ ശ്വാസം കിട്ടാതെ ആ 35 കാരൻ മരിച്ചു. കോവിഡിനു കീഴടങ്ങുന്നതിന് മുമ്പ് മുപ്പത്തിനാലുകാരനായ യുവാവ് സ്വന്തം പിതാവിനയച്ച ശബ്ദ സന്ദേശം വൈറലായിരിക്കുകയാണ്. താൻ കടന്നു പോകുന്ന വേദന വെളിപ്പെടുത്തിക്കൊണ്ട് യുവാവ് അച്ഛനയച്ച സന്ദേശം സർക്കാർ ആശുപത്രി അധികൃതരുടെ അനാസ്ഥയ്ക്കെതിരെ വിമർശനങ്ങൾ ഉയർത്തിയിരിക്കുകയാണ്. മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് റെക്കോഡ് ചെയ്ത വീഡിയോ ആണിതെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നത്.
ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം കൊവിഡ് രോഗി മരിച്ച സംഭവത്തിൽ തുടർന്ന് ആശുപത്രിക്കെതിരെ ബന്ധുക്കളുടെ ആരോപണം ഉയരുകയായിരുന്നു. ഹൈദരാബാദ് ചെസ്റ്റ് ഹോസ്പിറ്റലിനെതിരെയാണ് മരിച്ച കൊവിഡ് രോഗിയുടെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മരിക്കുന്നതിന് മുന്‍പ് ഷൂട്ട് ചെയ്ത വീഡിയോയില്‍ ആശുപത്രി അധികൃതര്‍ ഓക്‌സിജന്‍ നിഷേധിച്ചതായി രോഗി പറയുന്നുണ്ട്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചും വരുകയാണ്.
ആശുപത്രി അധികൃതരുടെ അനാസ്ഥയെക്കുറിച്ച് രോഗി വീഡിയോവില്‍ പറഞ്ഞിട്ടുണ്ടെന്ന് ബന്ധുക്കളും പറയുന്നു. ജൂണ്‍ 24 നാണ് 35 വയസ്സുള്ള കൊവിഡ് രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നത്. ചികിത്സ തുടരുന്നതിനിടെ മരിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ മൂന്നുമണിക്കൂറോളം വെന്റിലേറ്റര്‍ വിച്ഛേദിച്ചിരുന്നു. ഇതിനുള്ള കാരണം ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആവശ്യത്തിനുള്ളത് കിട്ടിക്കഴിഞ്ഞെന്ന് പറഞ്ഞതായും വീഡിയോയില്‍ പറയുന്നു. മകന്‍ മരിച്ചതിന് ശേഷം മാത്രമാണ് താന്‍ വീഡിയോ കണ്ടതെന്ന് അദ്ദേഹത്തിന്റെ അച്ഛന്‍ പറഞ്ഞു. തന്റെ മകന് സംഭവിച്ചത് മറ്റൊരാള്‍ക്കും സംഭവിക്കരുതെന്ന് പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് തന്റെ മകന് ഓക്‌സിജന്‍ നിഷേധിച്ചതെന്നും ചോദിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. അതേസമയം,ചികിത്സയിലിരിക്കെ ജൂൺ 26ന് ഹൃദയാഘാതം മൂലം അയാൾ മരിച്ചു. ഇങ്ങനെയുള്ള കേസുകളിൽ ഇതുപോലെ പലപ്പോഴും സംഭവിക്കാറുണ്ട്’ എന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
അസുഖബാധിതനായ മകന് പത്തോളം സ്വകാര്യ ആശുപത്രികളിൽ പ്രവേശനം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈദരാബാദ് സർക്കാർ ആശുപത്രിയിൽ എത്തിച്ചതെന്നുമാണ് യുവാവിന്‍റെ പിതാവ് പറയുന്നത്. ഇവിടെ സഹായത്തിനായി മകൻ യാചിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ല.’എന്തുകൊണ്ടാണ് എന്‍റെ മകന് ഓക്സിജൻ നിഷേധിക്കപ്പെട്ടത് ? വേറെ ആർക്കെങ്കിലും അത്യാവശ്യം വന്നതുകൊണ്ടാണോ എന്‍റെ മകനിൽ നിന്ന് അതെടുത്ത് മാറ്റിയത്… മകന്‍റെ വീഡിയോ കണ്ട് എന്‍റെ ഹൃദയം തകർന്നു’ യുവാവിന്‍റെ മരണാനന്തര ചടങ്ങുകൾക്ക് ശേഷം വേദനയോടെ പിതാവ് പറയുന്നു.
Post Your Comments