
സോഷ്യൽ മീഡിയ പോസ്റ്റിന് നേരെ വന്ന അധിക്ഷേപ കമന്റിന് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. നടിയും സുഹൃത്തും ഒരുമിച്ചുള്ള പഴയകാല ചിത്രവും ഇപ്പോഴത്തെ ചിത്രവും കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ രണ്ട് ചിത്രത്തെയും വസ്ത്രധാരണത്തിനെ താരതമ്യം ചെയ്തായിരുന്നു അധിക്ഷേപം.
ഇതിന് പിന്നാലെ നിരവധി പേര് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. സഹോദരി ഇഷാനി കൃ്ഷണയും അഹാനയുടെ മറുപടിയെ കൈയടിയോടെ സ്വീകരിച്ചു. ഈ കമന്റും മറുപടിയും സ്ക്രീന്‍ഷോട്ട് എടുത്ത് നടി പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പങ്കുവെയ്ക്കുകയും ചെയ്തു. ‘വലുതായപ്പോള്‍ തുണി ഇഷ്ടമല്ലാതായി’ എന്ന കമന്റന് നടി നൽകിയ മറുപടി ഇങ്ങനെ, ‘അല്ല, നാട്ടുകാര്‍ എന്തു പറയും എന്നത് മൈൻഡ് ചെയ്യാതായി വലുതായപ്പോള്‍’. തന്റെ മറുപടി അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും നടി സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപം നേരിടുകയും ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
സാമൂഹ്യമാധ്യമങ്ങളിലും സജീവമായ നടി ഒട്ടേറെ ഇൻസ്റ്റാഗ്രാം റീൽസ്, വീഡിയോസ് പങ്കുവെക്കുകയും ഒരുപാട് ആരാധകരുള്ള നടിയാണ് അഹാന. ഷൈൻ ടോം ചാക്കോ നായകനാവുന്ന പുതിയ ചിത്രം ‘അടി’യാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാൻ ആണ്. രതീഷ് രവിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. അൻവർ അലിയുടെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്.
Post Your Comments