
സോഷ്യൽ മീഡിയ ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ നടൻ അർജ്ജുൻ ദാസുമായുള്ള ചിത്രം ഐശ്വര്യ പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി കമന്റുകളും ഗോസിപ്പുകളുമാണ് ഉണ്ടായത്. ഇനിയും മലയാളത്തിൽ തുടക്കം കുറിച്ചിട്ടില്ലാത്ത അർജുനുമായി ഐശ്വര്യ പ്രണയത്തിലാണോ എന്നായിരുന്നു ചോദ്യങ്ങളേറെയും. ഹൃദയത്തിന്റെ രൂപത്തിലെ ഇമോജി പോസ്റ്റ് ചെയ്താണ് ഐശ്വര്യ ചിത്രം ക്യാപ്ഷൻ ചെയ്തത്
‘എന്റെ തൊട്ടു മുൻപത്തെ പോസ്റ്റിനെക്കുറിച്ച്, അത് ഈ രീതിയിൽ എത്തിച്ചേരുമെന്ന് ഞാൻ കരുതിയില്ല. ഞങ്ങൾ കണ്ടുമുട്ടി, ഒരു ചിത്രം എടുത്തു, അത് ഞാൻ പോസ്റ്റ് ചെയ്തു. മറ്റൊന്നുമില്ല. ഞങ്ങൾ സുഹൃത്തുക്കളാണ്. ഇന്നലെ മുതലേ എനിക്ക് സന്ദേശമയയ്ക്കുന്ന അർജുൻ ദാസിന്റെ ആരാധകരോട്, നിങ്ങൾ സമാധാനമായിരിക്കുക. അദ്ദേഹം നിങ്ങളുടേത് മാത്രമാണ്’, ഐശ്വര്യ സ്റ്റോറിയിൽ കുറിച്ചു.
തമിഴിൽ ‘പൊന്നിയിൻ സെൽവനിൽ’ ഐശ്വര്യ ലക്ഷ്മി അഭിനയിച്ചെങ്കിൽ, അങ്കമാലി ഡയറീസിന്റെ തമിഴ് പതിപ്പിൽ അർജുൻ ദാസ് ഭാഗമാണ്
Post Your Comments