ട്വന്റി 20യില്‍ പുതിയ നിയമവുമായി ഐസിസി
NewsWorldSports

ട്വന്റി 20യില്‍ പുതിയ നിയമവുമായി ഐസിസി

ദുബായ്: അന്താരാഷ്ട്ര ട്വന്റി 20യില്‍ പുതിയ നിയമവുമായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). കുറഞ്ഞ ഓവര്‍ നിരക്കിന് അവിശ്വസനീയമായ ശിക്ഷ നടപടിയാണ് ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര ട്വന്റി 20 മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്ക് വരുത്തുന്ന ടീമുകള്‍ക്ക് 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് നില്‍ക്കുന്ന ഫീല്‍ഡര്‍മാരില്‍ ഒരാളെ പിന്‍വലിക്കേണ്ടി വരും.

ബൗണ്ടറി ലൈനില്‍ ഒരു ഫീല്‍ഡറില്ലാതെ ഇന്നിംഗ്സ് പൂര്‍ത്തീകരിക്കുകയും വേണം. റണ്‍മഴ പെയ്യുന്ന ട്വന്റി 20യില്‍ 30 യാര്‍ഡ് സര്‍ക്കിളിന് പുറത്ത് ഒരു ഫീല്‍ഡറെ പിന്‍വലിക്കേണ്ടിവന്നാല്‍ ബൗളിംഗ് ടീമിന്റെ പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഭാവിയില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഗണ്യമായ കുറവുണ്ടാകുമെന്ന് ഐസിസി കണക്കുകൂട്ടുന്നു. പുതിയ പരിഷ്‌കാരത്തിന് പുറമേ കുറഞ്ഞ ഓവര്‍ നിരക്കിന് ഫീല്‍ഡിംഗ് ടീം പിഴ നല്‍കുകയും വേണം.

ഡ്രിങ്ക്സ് ബ്രേക്കിന് പ്രത്യേക സമയം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. ഓരോ ഇന്നിംഗ്സും പകുതിയാകുമ്പോള്‍ അതായത് പത്തോവര്‍ പിന്നിടുമ്പോള്‍ ഡ്രിങ്ക്സ് ബ്രേക്കിന് സമയം നല്‍കും. രണ്ടര മിനിറ്റ് സമയമാണ് അനുവദിച്ചിരിക്കുന്നത്. ഐപിഎല്ലിലെ സ്റ്റ്രാടെജിക് ടൈം ഔട്ട് മാതൃകയിലാണ് ഇത്. ജനുവരി 16ന് നടക്കുന്ന വെസ്റ്റ് ഇന്‍ഡീസ്- അയര്‍ലന്‍ഡ് ട്വന്റി 20 മത്സരത്തോടെ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്ന് ഐസിസി അറിയിച്ചു.

Related Articles

Post Your Comments

Back to top button