ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണം; ശാസ്ത്രീയ പഠിത്തിനൊരുങ്ങി ഐസിഎംആര്‍
NewsNationalHealth

ഇന്ത്യയിലെ പാമ്പുകടിയേറ്റുള്ള മരണം; ശാസ്ത്രീയ പഠിത്തിനൊരുങ്ങി ഐസിഎംആര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പാമ്പുകടി മൂലമുള്ള മരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതേക്കുറിച്ചുള്ള ശാസ്ത്രീയ പഠിനത്തിനായി കര്‍മസേന രൂപവത്കരിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍). പാമ്പുകടിയേല്‍ക്കാനുണ്ടായ സാഹചര്യം, കടിയേറ്റതിനെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍, ചികിത്സയുടെ സാമ്പത്തികഭാരം, പാര്‍ശ്വഫലങ്ങള്‍, മരണനിരക്ക് എന്നിവയെക്കുറിച്ച് ഡറ്റാബാങ്ക് തയ്യാറാക്കുകയാണ് ഐസിഎംആറിന്റെ ലക്ഷ്യം. കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ഡോ. ജയ്ദീപ് സി. മേനോന്‍ കര്‍മസേനയ്ക്ക് നേതൃത്വം നല്‍കും. ഓരോ സംസ്ഥാനങ്ങളിലെയും രണ്ടു മുതല്‍ നാലുവരെ ജില്ലകളില്‍ പഠനം നടത്തും. കേരളത്തില്‍ എറണാകുളവും കണ്ണൂരുമാണ് പഠനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.

ആഗോളതലത്തില്‍ പാമ്പുകടി മൂലമുള്ള മരണങ്ങളില്‍ പകുതിയും ഇന്ത്യയിലാണ്. പ്രതിവര്‍ഷം ശരാശരി 54 ലക്ഷം പേര്‍ക്ക് ലോകത്ത് പാമ്പുകടിയേല്‍ക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇതില്‍ 30 ലക്ഷവും ഇന്ത്യയിലാണ്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡിഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, പശ്ചിമബംഗാള്‍, ഉത്തരാഖണ്ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറം, ത്രിപുര എന്നിവയാണ് പഠനത്തിനായി തിരഞ്ഞെടുത്ത മറ്റ് സംസ്ഥാനങ്ങള്‍.

Related Articles

Post Your Comments

Back to top button