ഇദം പിണ്ഡം സമര്‍പ്പയാമി; ഫേസ്ബുക്ക് പ്രകാശനം 15ന് ആസിഫലിയും സിബി മലയിലും
MovieEntertainment

ഇദം പിണ്ഡം സമര്‍പ്പയാമി; ഫേസ്ബുക്ക് പ്രകാശനം 15ന് ആസിഫലിയും സിബി മലയിലും

കണ്ണൂര്‍: യുവ സംവിധായകന്‍ ഉമേഷ് കല്യാശേരിയുടെ ഹ്രസ്വസിനിമ ഇദം പിണ്ഡം സമര്‍പ്പയാമിയുടെ പ്രകാശനം നടന്‍ ആസിഫലിയും സംവിധായകന്‍ സിബി മലയിലും നിര്‍വഹിക്കും. വൈകിട്ട് ഫേസ്ബുക്കിലൂടെയാണ് പ്രകാശനം. നിരവധി നാടകങ്ങളിലൂടെ മികച്ച സംവിധായകനുള്ള അംഗീകാരങ്ങള്‍ നേടിയ ഉമേഷിന്റെ രണ്ടാമത്തെ സിനിമയാണ് ഇത്. മുമ്പ് സംവിധാനം ചെയ്ത നിഴല്‍ എന്ന ഹ്രസ്വ സിനിമ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ നേടിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു മരണം വിഷയമാക്കി ബന്ധങ്ങളുടെ കെട്ടുറപ്പ് വിചാരണ ചെയ്യുകയാണ് സിനിമ. മരണം അനാഥരക്കുന്ന ജീവിതങ്ങളുടെ കഥയാണ് ഇത്. ഓട്ടോഗ്രാഫ് ക്രിയേഷന്റെ ബാനറില്‍ സപ്‌ന മഹേഷ് രചനയും വിജേഷ് പുന്നകുളങ്ങര ക്യാമറയും നിര്‍വഹിച്ച ചിത്രം ലത നന്ദകുമാര്‍ ആണ് നിര്‍മിച്ചത്. ഷാജി മങ്ങാട് ആണ് കലാസംവിധാനം. വിജയകുമാര്‍, അനീഷ് പമ്പാല, കല്യാണി, ഗോപിക, ഋതുല്‍ രാജ് എന്നിവരാണ് അഭിനേതാക്കള്‍. അശോകന്‍ മാണിയൂര്‍, കെ.പി. രവി എന്നിവര്‍ ശബ്ദം നല്‍കി.

Related Articles

Post Your Comments

Back to top button