CrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews
എസ് പി യുടെ റിപ്പോർട്ട് തിരുത്തി ഹൈക്കോടതിക്ക് നൽകി, ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രമേഷ് കുമാറിന് സസ്പെൻഷൻ.

ഇടുക്കി / എസ് പി യുടെ റിപ്പോർട്ടിൽ തിരുത്തൽ വരുത്തി ഹൈക്കോടതിയിൽ നൽകിയ സംഭവത്തിൽ, ഇപ്പോഴത്തെ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും,മൂന്നാർ മുൻ ഡിവൈഎസ്പിയുമായിരുന്ന രമേഷ് കുമാറിനെ ആഭ്യന്തര വകുപ്പ് സർവീസിൽ നിന്നും സസ്പെന്റ് ചെയ്തു. കെആർവി പ്ലാന്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തി രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി ഉണ്ടായിരിക്കുന്നത്. രമേഷ് കുമാറിന്റെ ഇടപെടലിൽ ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിറകെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി ഉണ്ടായിരിക്കുന്നത്. രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും
ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.