ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനുള്ള വിലക്ക് നീക്കി, ഖനന പ്രവര്‍ത്തനങ്ങള്‍ തുടരാം
NewsKeralaLocal News

ഇടുക്കിയില്‍ വിനോദസഞ്ചാരത്തിനുള്ള വിലക്ക് നീക്കി, ഖനന പ്രവര്‍ത്തനങ്ങള്‍ തുടരാം

ഇടുക്കി: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ വിനോദസഞ്ചാരത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ജലാശയങ്ങളില്‍ ബോട്ടിംഗ് ഉള്‍പ്പെടെയുള്ളവയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകളും നീക്കിയിട്ടുണ്ട്. ജില്ലയില്‍ മഴ കുറഞ്ഞത് കണക്കിലെടുത്താണ് നടപടി. അതേസമയം രാത്രി യാത്രയ്ക്കുള്ള നിരോധനം തുടരും. നേരത്തെ മഴ കനത്ത സാഹചര്യത്തിലാണ് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്.

ഖനന പ്രവര്‍ത്തനങ്ങളും തടഞ്ഞിരുന്നു. ഇതിനിടെ, പെരിയാര്‍ തീരത്തിന് ആശ്വസമായി ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞു. ഡാമുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. രണ്ട് ഡാമുകളില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറില്‍ ഏഴു ഷട്ടറുകളും ഇടുക്കിയില്‍ രണ്ടു ഷട്ടറുകളും അടച്ചു. അതേസമയം പെരിയാറില്‍ ജലനിരപ്പ് കുറഞ്ഞിട്ടും തടിയമ്പാട് ചപ്പാത്തിലൂടെയുള്ള വെള്ളമൊഴുക്ക് നിലച്ചിട്ടില്ല. അതിനാല്‍ പ്രദേശത്തുക്കൂടി വാഹനങ്ങള്‍ കടത്തി വിടുന്നില്ല. ജലനിരപ്പ് റൂള്‍ കര്‍വിലേക്ക് എത്തിയാല്‍ മുഴുവന്‍ ഷട്ടറുകളും അടച്ചേക്കും.

Related Articles

Post Your Comments

Back to top button