Editor's ChoiceKerala NewsLatest NewsLocal NewsNews
ആവശ്യമെങ്കിൽ ബാർ കോഴക്കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തും.

തിരുവനന്തപുരം / ആവശ്യമെങ്കിൽ ബാർ കോഴക്കേസിൽ കേന്ദ്ര ഏജ ൻസി അന്വേഷണം നടത്തുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആരെങ്കി ലും അത്തരമൊരു ആവശ്യം ഉന്നയിച്ചാൽ അന്വേഷണത്തിന് തയ്യാറാ കും. എന്നാൽ ഇത് വരെ അത്തരം ഒരു ആവശ്യം ഉയർന്ന് വന്നിട്ടില്ല. ബാർ കോഴക്കേസിൽ അടക്കം സംസ്ഥാനത്ത് യു ഡി എഫ് – എൽ ഡി എഫ് ഒത്തുകളിയാണ് നടക്കുന്നതെന്നാണ് ബി ജെ പി ആരോപിക്കു ന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി യുടെ ചട്ടുകമായി പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. നിയമപരമായി ഇതിനെതിരെ ചെയ്യാൻ കഴിയുന്ന കാര്യങ്ങളെല്ലാം ആലോചിച്ച് ചെയ്യുമെന്നും മുരളീധരൻ പറയുകയുണ്ടായി.