Kerala NewsLatest NewsNewsPolitics

സുധാകരന്‍ പേപ്പട്ടിയെപ്പോലെ നടന്നാല്‍ തല്ലിക്കൊല്ലാന്‍ ആളുണ്ട്: അനില്‍ കുമാര്‍

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനെതിരെ പ്രകോപന പരാമര്‍ശങ്ങളുമായി കെ.പി. അനില്‍ കുമാര്‍. ബ്ലേഡ് – മണല്‍ മാഫിയകളുമായി മാത്രം കൂട്ടുകെട്ടുള്ളയാളാണ് സാധാകരന്‍ എന്ന് അനില്‍ കുമാര്‍ തുറന്നടിച്ചു. സുധാകരന്‍ പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാന്‍ നടന്നാല്‍ സുധാകരനെ തല്ലി കൊല്ലാന്‍ ഈ കേരളത്തില്‍ ആളുകളുണ്ടെന്നും അനില്‍ കുമാര്‍ പറഞ്ഞു.

കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന കെ.പി. അനില്‍കുമാര്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് സിപിഎമ്മില്‍ ചേര്‍ന്നത്. ഇതിന് ശേഷം കെ. സുധാകരനെതിരെ അഴിമതി ആരോപണവും വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിപിഎം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം.

ധീരജിന്റെ മരണത്തില്‍ ഇടതുപക്ഷത്തിന് ദു:ഖമല്ല ആഹ്ലാദമാണ്. തിരുവാതിര കളിച്ച് അവര്‍ ആഹ്ലാദിക്കുന്നു. സ്ഥലം വാങ്ങാന്‍ ആയിരുന്നു തിടുക്കമെന്നും സുധാകരന്‍ ആരോപിച്ചു. ഇടുക്കി എന്‍ജിനിയറിംഗ് കോളേജില്‍ ദിവസങ്ങള്‍ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെഎസ്‌യുവിന്റെ വിജയം തടയാന്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ കോളേജില്‍ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. നിരവധി കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം ഇന്നലെ ആലപ്പുഴയില്‍ പറഞ്ഞിരുന്നു.

Related Articles

Back to top button