ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും: കെ. സുധാകരന്‍
NewsKeralaPolitics

ബിജെപിയില്‍ പോകണമെന്ന് തോന്നിയാല്‍ പോകും: കെ. സുധാകരന്‍

കണ്ണൂര്‍: ബിജെപിയിലേക്ക് പോകണമെന്ന് തോന്നിയാല്‍ താന്‍ പോകുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ജനാധിപത്യ നിഷേധത്തിന്റെ രക്തസാക്ഷികള്‍ക്കൊപ്പമാണ് താനെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പോകണോ വേണ്ടയോ എന്ന് ആലോചിക്കാനുള്ള ബുദ്ധി തനിക്കുണ്ട്.

അതിനുള്ള രാഷ്ട്രീയബോധവമുണ്ട്. ആര്‍എസ്എസിനെ സംബന്ധിച്ച മുന്‍ പ്രസ്താവനകളില്‍ സുധാകരന്‍ ഉറച്ചുനിന്നു. ഏത് പാര്‍ട്ടിക്കും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ മൗലികാവകാശമുണ്ടെന്നും അത് നിഷേധിക്കപ്പെടുമ്പോള്‍ സംരക്ഷിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാന്‍ നടത്തുന്ന നീക്കം എന്തുവില കൊടുത്തും എതിര്‍ക്കും. ഗവര്‍ണറെ മാറ്റി രാഷ്ട്രീയ നിയമനം നടത്താനാണ് ഓര്‍ഡിനന്‍സിലൂടെ സിപിഎം നടത്തുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

Related Articles

Post Your Comments

Back to top button