പങ്കാളിയെ കളിയാക്കാറുണ്ടോ, എങ്കില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും
NewsLife StyleHealth

പങ്കാളിയെ കളിയാക്കാറുണ്ടോ, എങ്കില്‍ നിങ്ങള്‍ ദീര്‍ഘകാലം ജീവിക്കും

സന്തോഷത്തോടെയും സമാധാനത്തോടെയുമുള്ള കുടുംബ ജീവിതം ഏവരും ആഗ്രഹിക്കുന്ന ഒന്നാണ്. അതിന് വേണ്ടി പങ്കാളിയ്ക്ക് വേണ്ടി എന്ത് വിട്ടു വീഴ്ച ചെയ്യാനും പലപ്പോഴും പലരും തയാറാകുന്നുണ്ട്.

എന്നാല്‍ നിങ്ങളുടെ ദാമ്പത്യത്തില്‍ സന്തോഷത്തോടെയിരിക്കാന്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി വേണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് പങ്കാളിയെ കളിയാക്കുന്ന സ്വഭാവമാണ്.

ഇങ്ങനെ തമാശ പറഞ്ഞും അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും ചിരിക്കുന്ന പങ്കാളികള്‍ തമ്മിലുള്ള ബന്ധം വളരെ ശക്തമായിരിക്കുമെന്നും ദീര്‍ഘകാലം ഒരുമിച്ചു ജീവിക്കും എന്നുമാണ് പുതിയ പഠനം പറയുന്നത്.

കന്‍സാസ് സര്‍വകലാശാലയിലെ അസോസിയറ്റ് പ്രഫസര്‍ ജെഫ്രി ഹാള്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. എന്നാല്‍ ഇത്തരം തമാശകള്‍ അതിരു കടക്കാന്‍ പാടില്ലന്നും പഠനത്തില്‍ പറയുന്നു.

മാനസികമായി തളര്‍ത്തുന്നതും ദേഷ്യം ഉണ്ടാക്കുന്നതും ഓര്‍ക്കാന്‍ ഇഷ്ടമല്ലാത്തതും ആക്രമണ സ്വഭാവമുളള തമാശകളാണ് പങ്കുവെയ്ക്കുന്നതെങ്കില്‍ ബന്ധത്തിലെ പ്രശ്‌നങ്ങളാണ് അത് സൂചിപ്പിക്കുന്നത് എന്നും പഠനത്തില്‍ പറയുന്നു.

വളരെ ആരോഗ്യപരമായ തമാശകളാണ് പറയുന്നതെങ്കില്‍ അത് പങ്കാളിയെ സന്തോഷിപ്പിക്കുകയും പങ്കാളിയുമായുള്ള ബന്ധം ദൃഢവും ശക്തവുമാകും.

പ്രണയിനികള്‍ക്കിടയിലെ കുട്ടിത്തം വിടാത്ത പെരുമാറ്റം ബന്ധം ശക്തമാക്കുന്നതിനൊപ്പം സുരക്ഷയും അനുഭവപ്പെടാന്‍ കാരണമാകുമെന്നും പഠനം പറയുന്നു.

1,50,000 പങ്കാളികളിലാണ് പഠനം നടത്തിയത്. എന്നാല്‍ ഇത്തരം തമാശകള്‍ അധികം നീണ്ട് നില്‍ക്കുന്നതും നല്ലതല്ല എന്നാണ് പഠനം പറയുന്നത്.

Related Articles

Post Your Comments

Back to top button