പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും: കെ സുധാകരന്‍
KeralaNewsPolitics

പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരും: കെ സുധാകരന്‍

കണ്ണൂര്‍: ആലപ്പുഴയില്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കാല്‍ തല്ലിയൊടിച്ച വിഷയത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയാതെ പോയാല്‍ വാളെടുക്കുന്ന സംസ്‌കാരം നാടിന് ചേര്‍ന്നതല്ലെന്ന് സുധാകരന്‍ പറഞ്ഞു. പതിവു പോലെ പ്രതികളെ രക്ഷിക്കാന്‍ നോക്കിയാല്‍ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കേരള പോലീസിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ശക്തമായ മത്സരത്തില്‍ നൂറിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തില്‍ തോല്‍പിക്കാന്‍ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിന്റെ മറവില്‍ അദ്ദേഹത്തെ ആക്രമിച്ചതെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് സ്വതന്ത്രനായി വിജയിച്ച ബൈജുവിനെ ബൈക്കിലെത്തിയ ആറംഗ സംഘമാണ് ആക്രമിച്ചത്. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡിലേക്ക് നടത്ത ഉപതിരഞ്ഞെടുപ്പിലാണ് ബൈജു വിജയിച്ചിരുന്നത്. വാര്‍ഡിലെ ബിജെപി അംഗമായിരുന്ന ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന്റെ നന്ദി അറിയിക്കാന്‍ വീടുകളില്‍ കയറയിറങ്ങുന്നതിനിടെയായിരുന്നു ആക്രമണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

‘മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് കോൺഗ്രസ്സ് ശക്തമായി ആവശ്യപ്പെടുന്നു.

ബിജെപിയുടെ വർഗീയ ഫാസിസ്റ്റ് നിലപാടുകളിൽ മനം മടുത്ത് പാർട്ടി വിട്ട ബിജുവിന് പൂർണ്ണ പിന്തുണ ആലപ്പുഴയിലെയും മുതുകുളത്തെയും മുഴുവൻ കോൺഗ്രസ്സ് പ്രവർത്തകരും നൽകിയതാണ്. ശക്തമായ മത്സരത്തിൽ നൂറിലേറെ വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ച ബിജുവിനെ ജനാധിപത്യ മത്സരത്തിൽ തോൽപിക്കാൻ കഴിയാത്ത ഭീരുക്കളാണ് ഇരുട്ടിൻ്റെ മറവിൽ അദേഹത്തെ ആക്രമിച്ചിരിക്കുന്നത്.

ജനങ്ങൾ തിരഞ്ഞെടുത്ത ജനപ്രതിനിധിക്കാണ് ബിജെപി ഗുണ്ടകളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്.

തെരഞ്ഞെടുപ്പിൽ ജയിക്കാൻ കഴിയാതെ പോയാൽ വാളെടുക്കുന്ന സംസ്കാരം ഈ നാടിന് ചേർന്നതല്ല. പതിവു പോലെ പ്രതികളെ രക്ഷിക്കാൻ നോക്കിയാൽ ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കേരള പോലീസിനെ ഓർമപ്പെടുത്തുന്നു.’

മുതുകുളം പഞ്ചായത്തിലെ ഇന്ന് ഫലം അറിഞ്ഞ നാലാം വാർഡിലെ മെമ്പർ ജി.എസ് ബൈജുവിനെ ആക്രമിച്ചവരെ നിയമത്തിന് മുന്നിൽ…

Posted by K Sudhakaran on Thursday, November 10, 2022

Related Articles

Post Your Comments

Back to top button