ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു
MovieNewsKeralaEntertainment

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം: 27-ാമത് ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. www.iffk.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്‌ട്രേഷന്‍ നടത്താം.

ഡിസംബര്‍ ഒമ്പതിനാണ് ചലച്ചിത്ര മേള ആരംഭിക്കുക. ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന മേള 16ന് അവസാനിക്കും. മലയാളം സിനിമ വിഭാഗത്തില്‍ 12 സിനിമകള്‍ തെരഞ്ഞെടുത്തിട്ടുണ്ട്. സംവിധായകനായ ആര്‍. ശരത്ത്, ചെയര്‍മാന്‍ കെ.ജെ. ജീവ, ഷെറി, രഞ്ജിത്ത് ശങ്കര്‍, അനുരാജ് മനോഹര്‍ എന്നീ സംവിധായകരുള്‍പ്പെട്ട സമിതിയാണ് സിനിമകള്‍ തിരഞ്ഞെടുത്തത്. ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന്‍, വേള്‍ഡ് സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇന്ന് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.

മഹേഷ് നാരായണന്‍ ചിത്രം ‘അറിയിപ്പ്’, ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്നീ സിനിമകളാണ് ഇന്റര്‍നാഷണല്‍ കോമ്പറ്റീഷന് തെരഞ്ഞെടുക്കപ്പെട്ടത്. ‘വഴക്ക്’, ‘ആയിരത്തൊന്നു നുണകള്‍’, ‘ബാക്കി വന്നവര്‍’, ‘പട’, ‘നോര്‍മല്‍’, ‘ഗ്രേറ്റ്ഡിപ്രഷന്‍’, ‘വേട്ടപ്പട്ടികളും ഓട്ടക്കാരും’, ‘ആണ്’, ‘ഭര്‍ത്താവും ഭാര്യയും മരിച്ചരണ്ട് മക്കളും’, ‘ധബാരി ക്യുവരുവി’, ‘ഫ്രീഡം ഫൈറ്റ്’, ’19(1)(a) എന്നീ സിനിമകളാണ് മലയാളം സിനിമ ടുഡേയില്‍ പ്രദര്‍ശിപ്പിക്കുക.

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ…

Posted by International Film Festival of Kerala – IFFK Official on Thursday, November 10, 2022

Related Articles

Post Your Comments

Back to top button