
കണ്ണൂര്‍: കണ്ണൂരില്‍ അനധികൃതമായി കടത്തിയ 1200 ലിറ്റര്‍ ഡീസല്‍ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ ധര്‍മ്മടം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ധര്‍മ്മടത്താണ് സംഭവമുണ്ടായത്. മാഹിയില്‍ നിന്നാണ് ഡീസല്‍ കടത്തിയത്. പെരളശ്ശേരി സ്വദേശി ടി സന്തോഷ്, ചാല സ്വദേശി ഷംസുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Post Your Comments