
മലപ്പുറം : ട്രോളിംഗ് നിരോധനം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയതിയ മത്സ്യങ്ങൾ ഫിഷറിസ് വകുപ്പ് പിടികൂടി നശിപ്പിച്ചു.
ഹാർബറുകളിൽ നടത്തിയ പരിശോധനയിലാണ് ഫിഷറീസ് വകുപ്പ് അനധികൃത മത്സ്യബന്ധനം കണ്ടെത്തിയത്. കടലിലെ മത്സ്യ സമ്പത്ത് നിലനിർത്താനാണ് ട്രോളിംഗ് നിരോധനമേർപ്പെടുത്തിയത്.
എന്നാൽ സർക്കാരിന്റെ ഉത്തരവ് ലംഘിച്ച് വ്യാപകമായി പിടികൂടുന്നതിൽ തീരമേഖകളിൽ പ്രതിഷേധം ശക്തമാണ്. ട്രോളിംഗ് നിരോധന സമയത്ത് ചെറുമത്സ്യങ്ങളെ പിടികൂടുന്നത് മത്സ്യ സമ്പത്തിനെ കാര്യമായി ബാധിക്കും.
എന്നാൽ അനകൃത മത്സ്യബന്ധനം കണ്ടെത്തിയതിനെ തുടർന്ന് നിയമങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്. നിലവിൽ, യന്ത്രവത്കൃത ബോട്ടുകൾക്കും വള്ളങ്ങൾക്കുമാണ് നിരോധനം.
പരമ്പരാഗത വള്ളങ്ങൾക്കു മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകിയിരുന്നത്. ഈ രീതിയിൽ ചെറുമത്സ്യങ്ങളെ കൂടുതലായി ഇപ്പോൾ പിടിച്ചാൽ ട്രോളിംഗ് നിരോധനം കഴിയുമ്പോൾ കടലിൽ വലിയ മീനുകളൊന്നും ഇല്ലാത്ത സ്ഥിതിയാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
Post Your Comments