റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി: ഇന്ത്യയ്ക്ക് 35000 കോടിയുടെ നേട്ടം
Business

റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി: ഇന്ത്യയ്ക്ക് 35000 കോടിയുടെ നേട്ടം

ന്യൂഡല്‍ഹി: റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി വര്‍ധിപ്പിച്ചതോടെ ഇന്ത്യയ്ക്ക് 35000 കോടി രൂപ നേട്ടമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ അധിനിവേശം നടത്തിയതോടെ അവര്‍ക്കെതിരെ ലോകരാജ്യങ്ങള്‍ ഉപരോധവുമായി രംഗത്തെത്തി. മാത്രമല്ല ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ വന്‍ വിലക്കുറവില്‍ ക്രൂഡ് ഓയില്‍ ഇന്ത്യയ്ക്ക് നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യ രംഗത്തെത്തി.

ഇത് സ്വീകരിച്ച ഇന്ത്യ കഴിഞ്ഞവര്‍ഷം അഞ്ച് ബില്യണ്‍ ഡോളറിനാണ് റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തത്. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഇതുവരെ 12 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഇന്ത്യ നടത്തിക്കഴിഞ്ഞു. മാത്രമല്ല ആഭ്യന്തര ക്രൂഡ് ഓയിലിന് വിന്റ്‌ഫോള്‍ ടാക്‌സ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ ചൈന കഴിഞ്ഞാല്‍ റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.

Related Articles

Post Your Comments

Back to top button