ഇമ്രാന് ഖാന്റെ പാര്‍ട്ടിക്ക് കുരുക്ക് മുറുകുന്നു

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പാര്‍ട്ടിയായ തെഹരീക് ഇ ഇന്‍സാഫിന് കുരുക്ക് മുറുകുന്നു. വിദേശത്ത് നിന്നും പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ നിന്നും നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടതോടെയാണ് പാര്‍ട്ടി വെട്ടിലായിരിക്കുന്നത്. പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പുറംലോകം അറിയാതിരിക്കാനാണ് രേഖകളെ ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സിഖന്ദര്‍ സുല്‍ത്താന്‍ രാജയാണ് പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഔദ്യോഗിക രേഖകളുടെ പട്ടികയില്‍ നിന്നും നീക്കാന്‍ ഉത്തരവിട്ടത്. രേഖകള്‍ പുറത്തുവിടാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിര്‍ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഇത്തരം രേഖകള്‍ക്ക് ഔദ്യോഗിക സ്വാഭാവം നല്കാന് ആകില്ലെന്നും മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്നുമാണ് ഉത്തരവ്. വിദേശ സ്ഥാപനങ്ങളില്‍ നിന്നും ബാങ്ക് അക്കൗണ്ടുകളിലും നിന്നുമായി 312 മില്യണിലധികം രൂപയാണ് പാര്‍ട്ടി കൈപ്പറ്റിയിരിക്കുന്നതെന്നാണ് വിവരം. 2009 മുതല്‍ 2013 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലായിരുന്നു പണം വാങ്ങിയത്. ഇതില്‍ 2012-13 സാമ്പത്തിക വര്‍ഷം മാത്രം 145 മില്യണ്‍ രൂപയാണ് പാര്‍ട്ടിയ്ക്ക് ലഭിച്ചിരിക്കുന്നത്.