CovidDeathHealthLatest NewsNationalNews

രാജ്യത്ത് 38,902 പേർക്ക് ഒറ്റ ദിവസം കൊവിഡ് ബാധ, മരണം 26,816 ആയി.

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് ഞായറാഴ്ച രേഖപ്പെടുത്തിയത്. ഞായറാഴ്ച രാവിലെ 8 മണിക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് 38,902 പേർക്കാണ് 24 മണിക്കൂറിൽ രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ത്യയിലെ മൊത്തം രോഗബാധിതർ 10,77,618 ആയെന്നും മന്ത്രാലയം പറയുന്നു. 24 മണിക്കൂറിൽ 543 പേരുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 26,816 ആയി.

‍ഇതുവരെ 6.77 ലക്ഷം പേർ രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 3,73,379 ആണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. മഹാരാഷ്ട്രയിൽ അവസാന 24 മണിക്കൂറിനിടെ 144 മരണം രേഖപ്പെടുത്തി. കർണാടകയിൽ 93, തമിഴ്നാട്ടിൽ 88, ആന്ധ്രയിൽ 52, പശ്ചിമ ബംഗാളിൽ 27, ഡൽഹിയിൽ 26, ഉത്തർപ്രദേശിൽ 24, ഹരിയാനയിൽ 17, ഗുജറാത്തിൽ 16, മധ്യപ്രദേശിൽ ഒമ്പത് എന്നിങ്ങനെയാണ് ഒരു ദിവസത്തിനിടയിലെ കൊവിഡ് മരണങ്ങൾ.

മഹാരാഷ്ട്രയിൽ രോഗബാധിതർ മൂന്നു ലക്ഷം കടന്നു. മുംബൈ നഗരത്തിൽ മാത്രം ഒരു ലക്ഷത്തിലേറെയായി. 11,596 പേരാണ് സംസ്ഥാനത്ത് ഇതുവരെ മരിച്ചത്. തമിഴ്നാട്ടിൽ മരണസംഖ്യ 2403 ആയിട്ടുണ്ട്. മൊത്തം രോഗബാധിതർ 1,65,714. ഡൽഹിയിൽ 1475 കേസുകൾ കൂടിയാണു പുതുതായി സ്ഥിരീകരിച്ചത്. മൊത്തം രോഗബാധിതർ 1,21,582. ഇരുപത്താറു പേർ കൂടി രാജ്യതലസ്ഥാനത്തു മരിച്ചു. സംസ്ഥാനത്തെ മൊത്തം കൊവിഡ് മരണം 3,597 ആയിട്ടുണ്ട്. ഡൽഹിയിൽ പുതിയ കേസുകൾ ആയിരത്തിനും രണ്ടായിരത്തിനുമിടയിൽ നിൽക്കുന്നത് തുടർച്ചയായി എട്ടാം ദിവസമാണ്. ജൂണിൽ ദിവസം നാലായിരത്തിനടുത്തു വരെ പുതിയ കേസുകൾ കണ്ടെത്തിയിരുന്നതാണ്. ഇപ്പോൾ സംസ്ഥാനത്തുള്ള ആക്റ്റിവ് കേസുകൾ 16,711. വെള്ളിയാഴ്ച 17,235 പേർ ചികിത്സയിലുണ്ടായിരുന്നു. ഓരോ ദിവസവും ചികിത്സയിലുള്ളവരുടെ എണ്ണം കുറയുകയാണു ഡൽഹിയിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button