എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്
NewsNationalPolitics

എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ പറ്റുന്നില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗം നടക്കാനിരിക്കെ ചില എഎപി എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി ഇന്ന് 11 മണിക്കാണ് എംഎല്‍എമാരുടെ യോഗം വിളിച്ചത്. എന്നാല്‍ യോഗം നടക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയില്‍ ഓപ്പറേഷന്‍ താമരക്ക് ബിജെപി ശ്രമിക്കുന്നുണ്ടെന്നും സര്‍ക്കാരിനെ വീഴ്ത്താനാണ് ബിജെപിയുടെ നീക്കമെന്നും കഴിഞ്ഞദിവസം എഎപി നേതാക്കള്‍ ആരോപിച്ചിരുന്നു.

ബിജെപിയെ സഹായിച്ചാല്‍ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്നും തനിക്കെതിരെയുള്ള ഇഡി, സിബിഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ എംഎല്‍എമാരെ ചാക്കിലാക്കാന്‍ അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്തതായും ആം ആദ്മി ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആം ആദ്മി പാര്‍ട്ടി യോഗം നടക്കാനിരിക്കെയാണ് എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

Related Articles

Post Your Comments

Back to top button