
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പഴയ മദ്യനയം ആറ് മാസത്തേക്ക് കൂടി നീട്ടി. പരിഷ്‌കരിച്ച പുതിയ മദ്യനയം ഉടന്‍ തയ്യാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പുതിയ മദ്യനയം കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31ന് പിന്‍വലിച്ചിരുന്നു. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച മദ്യനയത്തില്‍ ബിജെപിയും കോണ്‍ഗ്രസും അഴിമതിയാരോപണം ഉന്നയിച്ചിരുന്നു.
തുടര്‍ന്ന് ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്സേന സിബിഐ അന്വേഷണം പ്രഖ്യാപിച്ചു. അഴിമതിയുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. സിബിഐ കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. നേരത്തെ അറസ്റ്റിലായവരില്‍നിന്ന് ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ് സിബിഐ വിശദീകരണം.
Post Your Comments