കേരളത്തിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

കേരളത്തിൽ മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ ചക്കിയാട്ടിൽ ഏലിയാമ്മ (85), പൂവച്ചൽ സ്വദേശിയായ 65 വയസുകാരി ലീല, തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബാബു(61), എന്നിവരാണ് മരണപ്പെട്ടത്. ഇതോടെ വ്യാഴാഴ്ച റിപ്പോർട്ട് ചെയ്ത കൊവിഡ് മരണങ്ങളുടെ എണ്ണം ആറ് ആയി. കോവിഡിനൊപ്പം ന്യുമോണിയ കൂടി ബാധിച്ച് എറണാകുളം മെഡിക്കൽ കോളേജിൽ ജൂലായ് 23ന് പ്രവേശിപ്പിക്കപ്പെട്ട ഏലിയാമ്മ വ്യാഴാഴ്ച രാത്രി 8 മണിക്കാണ് മരണപ്പെടുന്നത്. കൊല്ലത്തും കോഴിക്കോടുമാണ് വ്യാഴാഴ്ച മറ്റ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ഇവരെ ഇരുപതാം തിയതിയാണ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണപ്പെടുകയായിരുന്നു. കോഴിക്കോട് പള്ളിക്കണ്ടി കെ.ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച മറ്റൊരാൾ. ഇയാളുടെ നാല് കുടുംബാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 63 വയസുകാരനായ മലപ്പുറം സ്വദേശി മുഹമ്മദിന്റേത് ആണ് ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത രണ്ടാമത്തെ മരണം.