സേനയും സേനയും തമ്മിലുള്ള പോരാട്ടം: അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി, സമയമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ്
NewsNational

സേനയും സേനയും തമ്മിലുള്ള പോരാട്ടം: അടിയന്തര വാദം കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി, സമയമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ്

മുംബൈ: ശിവസേനയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഉദ്ധവ് താക്കറയും എക്‌നാഥ് ഷിന്‍ഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ നടത്തുന്ന നിയമപോരാട്ടം തത്ക്കാലത്തേക്ക് നിശ്ചലമായി. എതിര്‍ചേരിയിലെ എംംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മറുപക്ഷങ്ങള്‍ നല്‍കിയ നോട്ടിസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.

കേസില്‍ കോടതിയുട തീര്‍പ്പ് വരുംമുന്‍പ് നോട്ടിസുകളില്‍ തീരുമാനമങ്ങളൊന്നും കൈക്കൊള്ളരുതെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സ്പീക്കര്‍ക്ക് രാഹുല്‍ നര്‍വേര്‍ക്കറിനോട് കോടതി നിര്‍ദേശം നല്‍കി. വിവിധി പരാതികള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് രൂപീകരിക്കേണ്ടതുണ്ടെന്നും ലിസ്റ്റ് ചെയ്യാന്‍ കുറച്ച് സമയം എടുക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ ചൂണ്ടിക്കാട്ടി.

ജൂലൈ 11ന് ഹര്‍ജി പരിഗണിക്കാന്‍ കോടതി തീരുമാച്ചിരുന്നെങ്കിലും ഇന്ന് പരിഗണിക്കുന്ന കേസുകളുടെ പരിഷ്‌കരിച്ച പട്ടികയില്‍ ഇതുണ്ടായിരുന്നില്ല. തുടര്‍ന്ന് കേസില്‍ അടിയന്തര വാദത്തിന് താക്കറെ പക്ഷം കോടതിയില്‍ ആവശ്യമുന്നയിക്കുകയായിരുന്നു. നാലു ഉത്തരവുകള്‍ ഉണ്ടായിട്ടും പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ കേസ് ഉള്‍പ്പെട്ടിരുന്നില്ലെന്ന് ഉദ്ധവ് പക്ഷത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും മനു അഭിഷേക് സിംഗ്‌വിയും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തി.

Related Articles

Post Your Comments

Back to top button