സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാം സലീം മടവൂര്‍
KeralaNews

സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാം സലീം മടവൂര്‍

കോഴിക്കോട്: ആര്‍ എസ് എസ് ശാഖകള്‍ക്ക് സംരക്ഷണം കൊടുത്തിട്ടുണ്ടെന്ന കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍റെ പ്രസ്താവനയെച്ചൊല്ലിയുള്ള വിവാദം അടങ്ങുന്നില്ല. ഇതിനെതിരെ പ്രതികരിച്ചു വന്നിരിക്കുകയാണ് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്.

കുറിപ്പിലേക്ക്

കെ.സുധാകരൻ എങ്ങനെയെങ്കിലും കോൺഗ്രസിൽ നിന്നും പുറത്താക്കിക്കിട്ടാനുള്ള ശ്രമത്തിലാണ്. എന്നാലേ മനസ്സമാധാനത്തോടെ ബി.ജെ.പിയിൽ ചേരാനൊക്കൂ . നേരത്തെ മുല്ലപ്പള്ളിയെ കെ.പി.സി സി പ്രസിഡണ്ടാക്കിയപ്പോൾ ഡൽഹിയിൽ വെച്ച് പത്രക്കാർ ബിജെപിയിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ ചോദ്യം കേൾക്കാത്തതായി അഭിനയിച്ച് ഉത്തരം പറയാതെ തിരിഞ്ഞു നടന്ന സുധാകരനെ നാം കണ്ടതാണ്. ഒരു കാര്യം കൂടെ ഉറപ്പിച്ചു പറയുന്നു. സുധാകരൻ അറിയാതെ അബ്ദുള്ളക്കുട്ടി ബി.ജെ.പിയിൽ ചേരില്ല. സുധാകരൻ ബി.ജെ.പിയിലേക്കെറിഞ്ഞ കൊളുത്താണോ അബ്ദുള്ളക്കുട്ടിയെന്ന് വരും നാളുകളിലറിയാം.

Related Articles

Post Your Comments

Back to top button