രാജ്യത്ത് 1 % മദ്യപിക്കുന്ന സ്ത്രീകള്‍, 9 % പേര് മയക്കു മരുന്ന്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 1 ശതമാനം സ്ത്രീകള്‍ മദ്യപിക്കുകയും 9 ശതമാനം സ്ത്രീകള്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് എന്ന് സര്‍വേ. കുടുംബ ആരോഗ്യ സര്‍വേയുടേതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പ്രായപൂര്‍ത്തിയാകാതെ അമ്മയാകുന്ന സ്ത്രീകളുടെ എണ്ണം 7.9 ല്‍ നിന്നും 6.8 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഗാര്‍ഹീക പീഡന നിരക്ക് 31.2 ല്‍ നിന്നും 29.3 ശതമാനമായും കുറഞ്ഞിട്ടുണ്ട്. 2016 ലെ സര്‍വേയില്‍ 31 ശതമാനം സ്ത്രീകളാണ് തൊഴില്‍ ചെയ്തിരുന്നത്.
എന്നാലിപ്പോള്‍ ്ത് 32 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 15 -49നും ഇടയിലുള്ള, വിവാഹിതകളില്‍ 32 ശതമാനം പേരും തൊഴിലെടുക്കുന്നവരാണ്. എന്നാല്‍ പുരുഷന്മാരിലാകട്ടെ ഇത് 98 ശതമാനമാണ്. എന്നാല്‍ 15 മുതല്‍ 19 വയസ് വരെ പ്രായമുള്ള 22 ശതമാനം പെണ്‍കുട്ടികളും ശമ്പളമില്ലാതെയാണ് ജോലി ചെയ്യുന്നത്. 40 ശതമാനം സ്ത്രീകള്‍ പങ്കാളിക്ക് സമമായോ കൂടുതലായോ വേതനം വാങ്ങുന്നു. എന്നാല്‍, സ്വന്തമായി ബാങ്ക് അക്കൗണ്ടുള്ള സ്ത്രീകളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 79 ശതമാനമായി ഉയര്‍ന്നിട്ടുണ്ട് എന്നും സര്‍വേയില്‍ പറയുന്നു.